Categories
Cricket Latest News

ഇതാ ഇവിടെവെച്ചാണ് ന്യൂസിലാന്റിന് പരമ്പര നഷ്ടമായത്; അവസാന പന്തിലെ ഫീൽഡിംഗ് പിഴവ്.. വീഡിയോ കാണാം

ഓസ്ട്രേലിയയിൽവെച്ച് നടന്ന ട്വന്റി ട്വന്റി ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച തികയുന്നതിനൊപ്പം ആരംഭിച്ച ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പര ഒടുവിൽ ഇന്ത്യക്ക് സ്വന്തമായി. ഇന്ന് നേപ്പിയറിൽ നടന്ന മത്സരം നാടകീയമായി സമനിലയിൽ കലാശിച്ചതോടെയാണ് രണ്ടാം മത്സരത്തിൽ 65 റൺസിന് വിജയിച്ച ഇന്ത്യ പരമ്പരവിജയികളായത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി ട്വന്റി ലോകകപ്പിൽ ഇരുടീമുകളും സെമിഫൈനലിൽ തോറ്റ് പുറത്തായിരുന്നു.

ഇന്ന് മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തായി. നാലുവിക്കറ്റ് വീതം വീഴ്ത്തി പേസർമാരായ അർഷദീപ് സിംഗും മുഹമ്മദ് സിറാജും ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. 54 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്സ്, 59 റൺസ് എടുത്ത ഓപ്പണർ ഡെവൺ കോൺവേ എന്നിവരോഴികെ മറ്റാർക്കും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ചയാണ് നേരിടേണ്ടി വന്നത്. 10 റൺസ് എടുത്ത് ഇഷാൻ കിഷണും 11 റൺസ് എടുത്ത് ഋഷഭ് പന്തും നേരിട്ട ആദ്യ പന്തിൽ തന്നെ ശ്രേയസ് അയ്യരും 3 ഓവറിനുള്ളിൽ തന്നെ പുറത്തായി. പിന്നീട് 13 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഒടുവിൽ 9 റൺസ് എടുത്ത ദീപക് ഹൂഡയും 30 റൺസ് എടുത്ത നായകൻ പാണ്ഡ്യയും ക്രീസിൽ നിൽക്കെ 9 ഓവറിൽ 75 റൺസ് ഉള്ളപ്പോളാണ് മഴ പെയ്തതും മത്സരം അവസാനിപ്പിച്ചതും.

ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ മഴനിയമപ്രകാരം 9 ഓവറിൽ ഇന്ത്യയുടെ സ്കോർ 75 റൺസ് കടന്നിരുന്നുവെങ്കിൽ ഇന്ത്യ മത്സരത്തിൽ വിജയം നേടിയെനെ. ഇവിടെ കൃത്യം 75 റൺസിൽ സ്കോർ നിൽക്കുകയായിരുന്നു. അതോടെയാണ് മത്സരം ടൈ ആയത്. 74 റൺസ് ആയിരുന്നുവെങ്കിൽ 1 റണ്ണിന് ന്യൂസിലൻഡ് വിജയിച്ച് പരമ്പര 1-1 സമനിലയിൽ പിരിഞ്ഞെനെ.

മത്സരം തടസ്സപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള പന്തിൽ, അതായത് സ്പിന്നർ ഇഷ് സോധി എറിഞ്ഞ ഒൻപതാം ഓവറിന്റെ അവസാന പന്തിൽ ഒരു മിസ്ഫീൽഡിലൂടെ ഇന്ത്യ സിംഗിൾ നേടിയിരുന്നു. ഇതാണ് മത്സരത്തിൽ വഴിത്തിരിവായത്. ദീപക് ഹൂഡ ബാക്ക്വേർഡ് പോയിന്റിലെക്ക്‌ കളിച്ചപ്പോൾ മിച്ചൽ സന്റ്‌നറിന് പന്ത് കൃത്യമായി കൈകളിൽ ഒതുക്കാൻ കഴിഞ്ഞില്ല. ആദ്യം സിംഗിൾ ഓടേണ്ട എന്ന് നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന നായകൻ ഹർദിക് പാണ്ഡ്യ ഹിന്ദിയിൽ വിളിച്ചുപറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ, അതൊരു ഫീൽഡിംഗ് പിഴവ് കണ്ടതോടെ പെട്ടെന്ന് സിംഗിൾ എടുക്കുകയായിരുന്നു. മത്സരശേഷം നടന്ന അഭിമുഖത്തിലും മിച്ചൽ തന്റെ പിഴവാണ് മത്സരം ന്യൂസിലൻഡ് ജയിക്കാതിരിക്കൻ കാരണമായത് എന്ന് പറയുകയുണ്ടായി.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *