ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്ത് വാരി, മെൽബണിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ട്രാവിസ് ഹെഡും (152) ഡേവിഡ് വാർണറും (106) നേടിയ സെഞ്ച്വറികളുടെ കരുത്തിൽ 355/5 എന്ന കൂറ്റൻ ടോട്ടൽ നേടുകയായിരുന്നു, മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ഓസീസിന് നൽകിയത്, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 269 റൺസിന്റെ കൂറ്റൻ കൂട്ട്കെട്ട് പടുത്തുയർത്തി, ഇംഗ്ലണ്ട് ബോളർമാരെ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് എത്തിച്ചു, ഇംഗ്ലണ്ടിനായി ഒലി സ്റ്റോൺ 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യത്തിന് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലും പറ്റാതെ തകർന്നടിയുന്ന കാഴ്ചയാണ് പിന്നീട് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്, ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇംഗ്ലണ്ട് പതിയെ വൻ തോൽവിയിലേക്ക് നീങ്ങി, മുപ്പത്തിരണ്ടാം ഓവറിൽ വെറും 142 റൺസിന് ഇംഗ്ലണ്ടിന്റെ എല്ലാ താരങ്ങളും കൂടാരം കയറുകയും 221 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റ് വാങ്ങുകയും ചെയ്തു, 4 വിക്കറ്റ് വീഴ്ത്തിയ ആദം സാബയും 2 വിക്കറ്റ് വീതം വീഴ്ത്തിയ സീൻ അബോട്ടും പാറ്റ് കമ്മിൻസും ഓസ്ട്രേലിയക്ക് വേണ്ടി ബോളിങ്ങിൽ തിളങ്ങി.
മത്സരത്തിൽ ഒലി സ്റ്റോണിനെതിരെ നാൽപത്തി എട്ടാം ഓവറിലെ ആദ്യ ബോളിൽ മിച്ചൽ മാർഷ് നേടിയ കൂറ്റൻ സിക്സ് കാണികളെ ഞെട്ടിച്ചു, ഡീപ് മിഡ് വിക്കറ്റിലേക്ക് 115 മീറ്റർ സിക്സർ പറത്തിയാണ് മിച്ചൽ മാർഷ് കാണികളെ അമ്പരപ്പിച്ചത്, എന്നാൽ തൊട്ടടുത്ത ബോളിൽ മാർഷിനെ വീഴ്ത്തിക്കൊണ്ട് ഒലി സ്റ്റോൺ പകരം വീട്ടി, റൺസ് വഴങ്ങിയെങ്കിലും മത്സരത്തിൽ 4 വിക്കറ്റ് വീഴ്ത്താൻ ഒലി സ്റ്റോണിന് സാധിച്ചു.
വീഡിയോ :