ന്യുസിലാൻഡിനെതിരായ ടി20 പരമ്പരയിൽ തിരഞ്ഞെടുത്തിട്ടും സഞ്ജു സാംസനെ പ്ലെയിങ് ഇലവനിൽ 2 മത്സരത്തിലും ഉൾപ്പെടുത്താത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ വൈറൽ. പരിശീലനത്തിനിടെ ഫുട്‌ബോളിൽ കളിക്കുന്നതിനിടെ സഞ്ജുവിന് മാത്രം ഫുട്‌ബോൾ നൽകാത്തത് ചൂണ്ടിക്കാട്ടി ‘ഇവിടെയും അവഗണനയോ’ എന്ന രീതിയിലാണ് ചോദ്യം ഉയരുന്നത്.
ഗിൽ, റിഷഭ് പന്ത്, സിറാജ് എന്നിവർക്കൊപ്പം സഞ്ജു കളിക്കുന്നത് കാണാം. എന്നാൽ 3 പേരും പന്ത് പരസ്പരം കൈമാറിയിട്ടും കൂടെ ഉണ്ടായിരുന്ന സഞ്ജുവിനെ വകവെയ്ക്കാതെ രീതിയിലാണ് അവർ തുടരുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം മൂന്നാം മത്സരം സമനിലയിലാണ് അവസാനിച്ചത്. 161 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യ, 9 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 75 റൺസ് നേടിയപ്പോൾ മഴ എത്തുകയായിരുന്നു. പിന്നാലെ ഡിഎൽഎസ് നിയമപ്രകാരമുള്ള ടീം സ്‌കോർ ലെവൽ ആയതിനാൽ സമനിലയിൽ അവസാനിച്ചു.
ഇതോടെ 1 ജയവുമായി മുന്നിൽ ഉണ്ടായിരുന്ന ഇന്ത്യ പരമ്പര നേടി. ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെയും (10) റിഷബ്‍ പന്തിനെയും (11) ശ്രേയസ്സ് അയ്യറെയും (0) ഇന്ത്യക്ക് നഷ്ടമായി, 21/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യ 30* പതിയെ മുന്നോട്ട് നയിച്ചു, പക്ഷെ 9 ഓവറിൽ 75/4 എന്ന നിലയിൽ ഉള്ളപ്പോൾ മഴ കളി തടസപ്പെടുത്തി.