Categories
Cricket Latest News Malayalam

ഇത് എന്റെ ടീം ആണ്, ആര് എന്ത് പറഞ്ഞാലും ! സഞ്ജുവിന് എന്ത് കൊണ്ട് അവസരം കൊടുത്തില്ല എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി കൊടുത്ത് ഹാർദിക്ക് പാണ്ഡ്യ, വീഡിയോ കാണാം.

ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പരയിൽ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് അവസരം നൽകാതിരുന്ന ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ആണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്, വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ സീനിയർ താരങ്ങൾ ടീമിൽ ഉള്ളപ്പോൾ അവരെ മറികടന്ന് സഞ്ജുവിന് അവസരം കിട്ടാത്തതിന്റെ യുക്തി നമുക്ക് മനസ്സിലാക്കാം പക്ഷെ അവരൊന്നും ഇല്ലാത്ത പരമ്പരകളിലും ഇത് തന്നെയാണ് അവസ്ഥ എങ്കിലോ!  പ്രതിഭ ഉണ്ടായിട്ടും കിട്ടുന്ന അവസരങ്ങളിൽ അത് തെളിയിച്ചിട്ടും പിന്നെയും പിന്നെയും തഴയപ്പെടുക എന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് അത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇന്ത്യൻ ക്രിക്കറ്റിനെ വെറുമൊരു കറവപ്പശു മാത്രം ആയി കാണുന്ന ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തലപ്പത്തുള്ള ആളുകൾക്ക് മനസിലാവാൻ വഴിയില്ല.

മത്സര ശേഷം മാധ്യമ പ്രവർത്തകർ നിലവിലെ ഇന്ത്യൻ ട്വന്റി-20 ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയോട് സഞ്ജുവിനും ഉമ്രാൻ മാലിക്കിനും പ്ലെയിങ് ഇലവനിൽ അവസരം നല്കാത്തതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ ഭാവിയിൽ സഞ്ജുവിന് അവസരം കിട്ടുമെന്നും ടീമിന്റെ സ്ട്രാറ്റജിയുടെ ഭാഗമായാണ് സഞ്ജുവിനെ ഉൾപെടുത്താൻ സാധിക്കാതെ പോയതെന്നുമുള്ള ന്യായങ്ങളാണ് ഹാർദിക്ക് പറഞ്ഞത്, പക്ഷെ ക്രിക്കറ്റ് വര്ഷങ്ങളായി കാണുന്ന ആ കളിയെക്കുറിച്ച് ധാരണ ഉള്ളവർക്ക് നന്നായി അറിയാം ഇത് ടീം “സ്ട്രാറ്റജി” ഒന്നുമല്ല ചില കളിക്കാരെ സംരക്ഷിക്കാനുള്ള കുത്രന്ത്രം മാത്രമാണെന്ന്.

മൂന്നാം മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് പകരം ടീമിൽ എത്തിയത് ഹർഷൽ പട്ടേൽ ആണ്, സിറാജ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, എന്നീ 3 പേസർമാർ ടീമിൽ ഉണ്ടായിട്ടും ഹർഷൽ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി, ചഹലും ആദ്യ കളിയിൽ നന്നായി ബോൾ ചെയ്ത ദീപക് ഹൂഡയും അടക്കം 6 ബോളർമാർ, പൊതുവെ എല്ലാ കളിയിലും ബോൾ ചെയ്യാറുള്ള ഹാർദിക്ക് പാണ്ഡ്യ  ഈ സീരിസിൽ ഒറ്റ ഓവർ പോലും എറിഞ്ഞില്ല ഇതെല്ലാം ഏതൊക്കെ കളിക്കാരെ സംരക്ഷിക്കാനുള്ള “സ്ട്രാറ്റജി” ആണെന്നും ആരെയൊക്കെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള “സ്ട്രാറ്റജി” ആണെന്നും സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും.

https://youtu.be/WlHkvnkUGKM

സഞ്ജുവിന് ശേഷം ട്വന്റി-20 യിൽ അരങ്ങേറിയ താരമാണ് റിഷഭ് പന്ത് ഇത് വരെ 66 ട്വന്റി-20 മത്സരങ്ങൾ കളിക്കാൻ അവസരം ലഭിച്ചു, മറുവശത്ത് 2015 ൽ ട്വന്റി-20 യിൽ അരങ്ങേറിയത് മുതൽ 7 വർഷത്തിനിടയിൽ സഞ്ജുവിന് അവസരം ലഭിച്ചത് വെറും 16 മത്സരങ്ങളിൽ മാത്രമാണ്, വിക്കറ്റ് കീപ്പർ എന്ന നിലയിലുള്ള പ്രകടനത്തിലും കായിക ക്ഷമതയിലും പന്തിനേക്കാൾ എത്രയോ മികച്ച താരമാണ് സഞ്ജു സാംസൺ എന്നതിൽ ആർക്കും എതിർ അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല, ടെസ്റ്റ്‌ ക്രിക്കറ്റിൽ മാത്രമാണ് റിഷഭ് പന്തിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടുള്ളത്, പരിമിത ഓവർ മത്സരങ്ങളിൽ പന്തിന്റെ പ്രകടനം ദയനീയമാണ് എന്നിട്ടും എന്തിന്റെ പേരിലാണ് അയാൾക്ക് മാത്രം കൈ നിറയെ അവസരങ്ങൾ എന്നാണ് ആർക്കും മനസിലാകാത്തത്, ശിഖർ ധവാൻ ക്യാപ്റ്റൻ ആയിട്ടുള്ള ഏകദിന പരമ്പരയിൽ എങ്കിലും സഞ്ജുവിന് കളിക്കാൻ അവസരം കിട്ടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *