Categories
Cricket Latest News Malayalam

തകർന്നു നിൽക്കുമ്പോഴും അവൻ ഫാൻസിനെ മറന്നില്ല ! സഞ്ജു…സഞ്ജു…എന്ന് ആർപ്പു വിളികൾ ,ഫാൻസിന് ഓട്ടോഗ്രാഫ് നൽകി സഞ്ജു ; വീഡിയോ

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള  ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ഡക്ക്വർത്ത്- ലൂയിസ്‌ നിയമ പ്രകാരം മത്സരം ടൈ ആവുകയും ചെയ്തതോടെ ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കി, ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, വില്യംസന്റെ അഭാവത്തിൽ ടിം സൗത്തി ആണ് കിവീസിനെ അവസാന മത്സരത്തിൽ നയിച്ചത്.

തുടക്കത്തിൽ തന്നെ ഫിൻ അലനെ (3) പുറത്താക്കിക്കൊണ്ട് അർഷ്ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, എന്നാൽ അർധ സെഞ്ച്വറിയുമായി ഡെവൺ കോൺവെയും (59) ഗ്ലെൻ ഫിലിപ്പ്സും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവീസിന്റെ സ്കോർബോർഡ്‌ മുന്നോട്ടേക്ക് കുതിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു, എന്നാൽ ഈ മുൻ‌തൂക്കം മുതലാക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല, അവസാന ഓവറുകളിൽ മുഹമ്മദ്‌ സിറാജും അർഷ്ദീപ് സിംഗും വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 2 ബോൾ ശേഷിക്കെ 160 റൺസിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെയും (10) റിഷബ്‍ പന്തിനെയും (11) ശ്രേയസ്സ് അയ്യറെയും (0) ഇന്ത്യക്ക് നഷ്ടമായി, 21/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യ  30* പതിയെ മുന്നോട്ട് നയിച്ചു, പക്ഷെ 9 ഓവറിൽ 75/4 എന്ന നിലയിൽ ഉള്ളപ്പോൾ മഴ വീണ്ടും കളി തടസപ്പെടുത്തി, ഇതോടെ ഡക്ക്വർത്ത്-ലൂയിസ്‌ നിയമപ്രകാരം വിജയികളെ നിർണയിക്കാൻ അമ്പയർമാർ നിർബന്ധിതരായി, എന്നാൽ ഡക്ക്വർത്ത്-ലൂയിസ്‌ നിയമപ്രകാരം മത്സരം ടൈയിൽ ആണ് അവസാനിച്ചത്, മഴ നിയമ പ്രകാരം കളി ടൈ ആകുന്നത് അപൂർവം മത്സരങ്ങളിലെ സംഭവിക്കാറുള്ളു.

പരമ്പരയിലെ ഒറ്റ മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സഞ്ജു സാംസന്റെ ഒരുപാട് ആരാധകർ സ്റ്റേഡിയത്തിൽ കളി കാണാൻ ഉണ്ടായിരുന്നു, അവർ സഞ്ജുവിന് വേണ്ടി ആർപ്പ് വിളിച്ച് കൊണ്ടേയിരുന്നു, സഞ്ജുവിന്റെ പേര് എഴുതിയ ബലൂണുകളും പ്ലക്കാർഡുകളുമായാണ് ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്, മത്സര ശേഷം കാണികളുടെ അടുത്തേക്ക് ചെന്ന് ഹസ്തദാനം നൽകിയും ഓട്ടോഗ്രാഫ് നൽകിയുമാണ് സഞ്ജു സാംസൺ ഗ്രൗണ്ട് വിട്ടത്, പരമ്പരയിൽ സഞ്ജുവിനെ കളിപ്പിക്കാത്തതിനെതിരെ ആരാധകരും രവി ശാസ്ത്രി ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു, ബെഞ്ചിൽ ഇരുത്താൻ ആണെങ്കിൽ എന്തിനാണ് എല്ലായ്പ്പോഴും പ്രഹസനം പോലെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *