Categories
Cricket Latest News

ഒരു നിമിഷം സെവാഗ് ആണെന്ന് കരുതി ! വീരു സ്റ്റൈൽ സിക്സ് അടിച്ചു ഗിൽ : വീഡിയോ കാണാം

ഓക്ക്ലണ്ടിലെ ഈഡൻ പാർക്കിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. മത്സരത്തിൽ ഓപ്പണർമാരായി ഇറങ്ങിയ നായകൻ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും അർദ്ധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കിയിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 54 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ.

ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ എത്തുന്നത്. ഇന്ന് പേസർമാരായ ഉമ്രാൻ മാലിക്കിനും അർഷദീപ് സിംഗിനും ഇന്ത്യൻ ടീം ഏകദിന അരങ്ങേറ്റത്തിന് അവസരം നൽകി. വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക പര്യടനങ്ങളിലെ ഏകദിനമത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു വി സാംസനെ ടീമിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമായതുകൊണ്ട്, വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനൊപ്പം ഒരു സ്പെഷലിസ്റ്റ് ഫിനിഷറായി ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിൽ പ്രത്യേക ആരോഗ്യഅവധി എടുത്തിരുന്ന അദ്ദേഹം ഏകദിന പരമ്പരയിൽ ടീമിലേക്ക് മടങ്ങിയെത്തി. ന്യൂസിലൻഡ് നിരയിലെ സീനിയർ താരങ്ങളായ മാർട്ടിൻ ഗപ്ട്ടിൽ, ട്രെന്റ് ബോൾട്ട്, ഇഷ് സോദി എന്നിവരോന്നും ഈ പരമ്പരയിൽ ഇല്ല.

മത്സരത്തിൽ ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിന്റെ വക ഒരു തകർപ്പൻ സിക്സ് ഉണ്ടായിരുന്നു. ഇതിഹാസതാരം വീരേന്ദർ സേവാഗിനെ അനുസ്മരിപ്പിക്കുംവിധം വിക്കറ്റിന് പിന്നിലേക്ക് ആയിരുന്നു സിക്സ് നേടിയത്. പേസർ മാറ്റ് ഹെൻറി എറിഞ്ഞ പത്താം ഓവറിന്റെ മൂന്നാം പന്തിൽ ആയിരുന്നു അത്. ഷോർട്ട് പിച്ച് ആയിവന്ന പന്തിൽ വിദഗ്ധമായി പന്തിന്റെ പേസും ബൗൺസും മുതലെടുത്ത് ക്രീസിൽ നിലയുറപ്പിച്ച്, കൃത്യമായി ബാറ്റിന്റെ മധ്യത്തിൽ കൊള്ളിച്ച് ശ്രദ്ധയോടെ സ്ലിപ്പ് ഫീൽഡർക്ക്‌ മുകളിലൂടെ ഗാലറിയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു അദ്ദേഹം.

വീഡിയൊ :

Leave a Reply

Your email address will not be published. Required fields are marked *