Categories
Cricket Latest News

ഒരു മാറ്റവുമില്ല! ഏകദിനത്തിലും റിഷഭ് പന്തിന്റെ ദയനീയ പുറത്താകൽ ; കടുത്ത നിരാശയിൽ ഡ്രസിങ്  മടക്കം ; വീഡിയോ

ന്യുസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇന്ത്യൻ ഇന്നിംഗ്സ് 40 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ 210 റൺസ് നേടിയിട്ടുണ്ട്. 21 പന്തിൽ 21 റൺസുമായി സഞ്ജുവും 51 പന്തിൽ 46 റൺസുമായി അയ്യറുമാണ് ക്രീസിൽ.

ഓപ്പണിങ്ങിൽ എത്തിയ ധവാനും ഗിലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസ് നേടി. 24ആം ഓവറിൽ ഫിഫ്റ്റി തികച്ച ശുബ്മാൻ ഗില്ലിനെ ഫെർഗൂസൻ പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായത്. തൊട്ടടുത്ത ഓവറിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ ധവാനും പുറത്തായി. സൗത്തിയുടെ ഡെലിവറിയിൽ ഫിൻ അലൻ ക്യാച്ച് എടുക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയത് റിഷഭ് പന്തും ശ്രയസ് അയ്യറുമായിരുന്നു. മോശം ഫോമിൽ തുടരുന്ന റിഷഭ് പന്ത് ഇത്തവണയും ദയനീയമായി മടങ്ങി. 23 പന്തിൽ 15 റൺസുമായി നിൽക്കെ ഫെർഗൂസൻ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. അതെ ഓവറിൽ തന്നെ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവിനെയും ഫെർഗൂസൻ മടക്കി. 3 പന്തിൽ 4 റൺസ് നേടിയിരുന്നു.

ടി20 സീരീസിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസനെ ഏകദിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം അർഷ്ദീപ് സിങും, ഉമ്രാൻ മാലിക്കും ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഓൾ റൗണ്ടറായി വാഷിങ്ടൺ സുന്ദറും സ്പിന്നറായി ചാഹലുമാണ് പ്ലെയിങ് ഇലവനിലുള്ളത്.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *