Categories
Cricket India Latest News

കോഹ്ലിയെ തന്നെ അമ്പരപ്പിച്ച് ലിറ്റണ് ദാസിന്റെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഏകദിന മത്സരത്തോടെ തുടക്കമായി. ആദ്യ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. മത്സരം 15 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 71  റൺസ് നേടിയിട്ടുണ്ട്. 11 പന്തിൽ 10 റൺസുമായി രാഹുലും, 8 റൺസുമായി അയ്യറുമാണ് ക്രീസിൽ.

ഏറെ നാളുകൾക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ ധവാനും രോഹിതുമാണ് എത്തിയത്. എന്നാൽ 23 റൺസിൽ നിൽക്കെ കൂട്ടുകെട്ട് തകർന്നു. 7 റൺസ് നേടിയ ധവാനെ പുറത്താക്കിയാണ് മെഹിദി ഹസൻ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചത്.

പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലിയും രോഹിതും പതുക്കെ റൺസ് ഉയർത്തുന്നതിനിടെ ഒരോവറിൽ ഇരുവരെയും വീഴ്ത്തി ശാഖിബുൽ ഹസൻ ഇന്ത്യൻ നില പരുങ്ങലിലാക്കി. 27 റൺസ് നേടിയ രോഹിതിനെ ബൗൾഡ് ആക്കുകയായിരുന്നു. പിന്നാലെ ഒരു പന്തുകൾ ശേഷം കോഹ്ലിയെ തകർപ്പൻ ക്യാച്ചിലൂടെ ലിറ്റണ് ദാസ് മടക്കി.

ശാഖിബിന്റെ ഫുൾ ലെങ്ത് ഡെലിവറി ഡ്രൈവ് ചെയ്ത കോഹ്ലിയെ ഫുൾ ഡൈവിൽ കൈപിടിയിൽ ഒതുക്കുകയായിരുന്നു. അതേസമയം ആരോഗ്യ പ്രശ്നം കാരണം ഏകദിന സീരീസിൽ നിന്ന് തന്നെ റിഷഭ് പന്തിനെ ഒഴിവാക്കിയിട്ടുണ്ട്. കുൽദീപ് സെൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

https://twitter.com/Master__Cricket/status/1599302504936005632?t=Lyc99FtrncHYh5fdqrod3Q&s=19

പ്ലെയിങ് ഇലവൻ ഇന്ത്യ– രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ് ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്.  ഷർദൂൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ,
പ്ലെയിങ് ഇലവൻ– ബംഗ്ലദേശ്– ലിട്ടൺ ദാസ് (ക്യാപ്റ്റൻ), അനമുൽ ഹഖ്, നജ്മുൽ ഹുസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ, മഹമ്മദുല്ല, ഓഫീസ് ഹുസൈൻ, മെഹിദി ഹസൻ മിറ, ഹസൻ മഹമൂദ്, മുസ്തഫിസുർ റഹ്മാൻ, എബദോട്ട് ഹൊസൈൻ.

Leave a Reply

Your email address will not be published. Required fields are marked *