ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ആയിക്കപ്പെട്ട ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. 187 റണ്ണാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കുവേണ്ടി അഞ്ചാമനായി ഇറങ്ങിയ കെ എൽ രാഹുൽ 70 പന്ത് നേരിട്ട് 73 നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി മറ്റാരും അർദ്ധ സെഞ്ച്വറി നേടിയില്ല. രോഹിത് ശർമ 27ഉം ശ്രേയസ് അയ്യർ 24ഉം വാഷിംഗ്ടൺ സുന്ദർ 11ഉം റൺ നേടി. ഫോമിലുള്ള വിരാട് കോഹ്ലി ഒമ്പത് റൺ നേടി നിൽക്കെ ഷാക്കിബ് അൽ ഹസ്സന്റെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകി പുറത്തായി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം ശക്തമായിരുന്നു എങ്കിലും ബംഗ്ലാദേശും ബാറ്റിംഗ് തകർച്ച നേരിട്ടു. സ്പിന്നിനേയും ഫാസ്റ്റ് ബോളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ബംഗ്ലാദേശിൽ ക്യൂറേറ്റർ ഒരുക്കിയത്. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ അഞ്ച് വിക്കറ്റും ഇബാദത്ത് ഹുസൈൻ നാലു വിക്കറ്റും നേടി. കോലിയെ പുറത്താക്കാനായി ലിറ്റൺ ദാസ് എടുത്ത ക്യാച്ച് പ്രശംസ നേടിയിരുന്നു. വിക്കറ്റ് കീപ്പറായി ടീമിൽ ഉണ്ടായിരുന്ന റിഷാബ് പന്തിനു പകരം കെഎൽ രാഹുലാണ് വിക്കറ്റിനു പിന്നിൽ ഇന്ത്യക്കായി കീപ് ചെയ്തത്. പന്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് വിമർശനങ്ങൾ നേരിട്ടിരുന്നു.
ഇന്ത്യയുടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങൾ നടക്കെയാണ് ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനം നടക്കുന്നത്. സഞ്ജുവിന് പുറമേ ഗില്ലിനും സൂര്യ കുമാർ യാദവിനും യൂസ്വന്ദ്ര ചഹലിനും ടീമിൽ ഇടം കിട്ടിയില്ല. മുഹമ്മദ് ഷമി സ്ക്വാഡിൽ ഉണ്ടായിരുന്നു എങ്കിലും അപ്രതീക്ഷിതമായ പരിക്ക്കാരണം പിന്മാറേണ്ടി വന്നു. ഷമിക്ക് പകരം ഉമ്രാൻ മാലിക് ആണ് സ്വാർഡിൽ ഉള്ളത് എങ്കിലും ഇന്ന് കളിക്കാൻ ഇറങ്ങിയില്ല. നാല് ഓൾറൗണ്ടർ മാറുമായാണ് ഇന്ത്യ ഇന്ന് കളിക്കാൻ ഇറങ്ങിയത്.
ബാറ്റിംഗ് തകർച്ച നേരിടുന്ന ബംഗ്ലാദേശിന്റെ ഇബാദത്ത് ഹുസൈന്റെ വിക്കറ്റ് വീണത് ബഹുരസം ആയിരുന്നു. പുതുമുഖ ബോളർ കുൽദീപ് സെൻ എറിഞ്ഞ പന്തിൽ ഇബാദത്ത് ഹുസൈൻ ഹിറ്റ് വിക്കെറ്റ് ആയി. വളരെ അപൂർവമായി മാത്രമാണ് ക്രിക്കറ്റിൽ ഹിറ്റ് ടിക്കറ്റ് എന്ന രീതിയിൽ ബാറ്റ്സ്മാൻ പുറത്താകുന്നത് ഉണ്ടാകാറ്. പൊതുവേ ഹിറ്റ് വിക്കറ്റ് ആയി കഴിഞ്ഞാൽ ബോളറുടെ പേരിലാണ് വിക്കറ്റ് ചേർക്കപ്പെടാറ്. ബംഗ്ലാദേശ് പേസർ ഇബാദത്ത് ഹുസൈൻ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായ വീഡിയോ ദൃശ്യം കാണാം…