Categories
Cricket Latest News

സിമ്പിൾ ക്യാച്ച് വിട്ടു കളി തോൽപ്പിച്ചു! ഹീറോ രാഹുൽ വില്ലൻ ആയി മാറിയ നിമിഷം ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച നേരിട്ടുവെങ്കിലും ഒരു വിക്കറ്റിന് കളി കൈപ്പിടിയിൽ ആക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ആയിക്കപ്പെട്ട ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. 187 റണ്ണാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കുവേണ്ടി അഞ്ചാമനായി ഇറങ്ങിയ കെ എൽ രാഹുൽ 70 പന്ത് നേരിട്ട് 73 നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി മറ്റാരും അർദ്ധ സെഞ്ച്വറി നേടിയില്ല. രോഹിത് ശർമ 27ഉം ശ്രേയസ് അയ്യർ 24ഉം വാഷിംഗ്ടൺ സുന്ദർ 11ഉം റൺ നേടി. ഫോമിലുള്ള വിരാട് കോഹ്ലി ഒമ്പത് റൺ നേടി നിൽക്കെ ഷാക്കിബ് അൽ ഹസ്സന്റെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകി പുറത്തായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം ശക്തമായിരുന്നു എങ്കിലും ബംഗ്ലാദേശും ബാറ്റിംഗ് തകർച്ച നേരിട്ടു. പക്ഷേ മെഹന്തി ഹസൻ മിറാജിന്റെ തകർപ്പൻ ബാറ്റിംഗ് ബംഗ്ലാദേശിന് ഒരു വിക്കറ്റ് വിജയം സമ്മാനിച്ചു. സ്പിന്നിനേയും ഫാസ്റ്റ് ബോളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ബംഗ്ലാദേശിൽ ക്യൂറേറ്റർ ഒരുക്കിയത്. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ അഞ്ച് വിക്കറ്റും ഇബാദത്ത് ഹുസൈൻ നാലു വിക്കറ്റും നേടി. വിക്കറ്റ് കീപ്പറായി ടീമിൽ ഉണ്ടായിരുന്ന റിഷാബ്‌ പന്തിനു പകരം കെഎൽ രാഹുലാണ് വിക്കറ്റിനു പിന്നിൽ ഇന്ത്യക്കായി കീപ് ചെയ്തത്. പന്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് വിമർശനങ്ങൾ നേരിട്ടിരുന്നു. കളിയിൽ വഴിത്തിരിവായത് അവസാന വിക്കറ്റിൽ മുസ്തഫിസുർ റഹ്മാനുമായി ചേർന്ന് മെഹന്തി ഹസൻ പടുത്തുയർത്തിയ പാർട്ണർഷിപ്പ് ആയിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും കുൽദീപ് സെൻ വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശ് പോലൊരു ടീമിനെതിരെ സീരിയസിലെ ആദ്യത്തെ കളി തന്നെ തോൽവി വഴങ്ങിയത് ഇന്ത്യൻ ടീം സെലക്ഷനെയും കളിക്കാരുടെ മോശം കളിയെയും സോഷ്യൽ മീഡിയയിലും മറ്റു പ്ലാറ്റ്ഫോമുകളിലും ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
കളിയിൽ നിർണായക നിമിഷത്തിൽ കെ എൽ രാഹുൽ വളരെ എളുപ്പമാർന്ന ഒരു ക്യാച്ച് കൈവിട്ടു കളഞ്ഞു. സ്ക്വാഡിൽ ഇഷാൻ കിഷൻ ഉണ്ട് എന്നിരിക്കെ രാഹുലിന് ഗ്ലൗസ് നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം വരുംദിവസങ്ങളിൽ വൻ വിവാദത്തിന് വഴി വച്ചേക്കാം. നിർണായകനിമിഷത്തിൽ ആയിരുന്നു രാഹുൽ കളി കൈവിട്ടത്. രാഹുൽ കൈവിട്ട ക്യാച്ചിന്റെ വീഡിയോ ദൃശ്യം കാണാം;

Leave a Reply

Your email address will not be published. Required fields are marked *