കെ എൽ രാഹുലിന്റെ മികച്ച ഏകദിന ഇന്നിങ്സുകളിൽ ഒന്ന്. ഷാക്കിബ് അൽ ഹസൻ ഒരിക്കൽ കൂടി താൻ എന്ത് കൊണ്ട് തന്റെ തലമുറയിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായി എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു. ഒടുവിൽ ക്രിക്കറ്റിലെ ക്ലിഷേ വാചകം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന രാഹുലിന്റെ ഡ്രോപ്പ് ക്യാച്ച്. ഒടുവിൽ ഏകദിന ക്രിക്കറ്റ് ഇനിയില്ല എന്ന് വിധി എഴുതിയവർക്ക് മുന്നിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഇനിയും ഒട്ടേറെ വിശേഷണങ്ങൾ അർഹിക്കുന്ന കിടിലൻ മത്സരം.
ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച 46 ആം ഓവർ. ബംഗ്ലാദേശിന് ജയിക്കാൻ 30 പന്തിൽ വേണ്ടത് എട്ടു റൺസ്.രോഹിത് ചാഹാറിനെ പന്ത് ഏല്പിക്കുന്നു. ആദ്യ പന്തിൽ ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്ത് കട്ട് ചെയ്ത് മെഹന്ദി ബൗണ്ടറി പായിക്കുന്നു.രണ്ടാം പന്തിൽ കൃത്യമായ മറുപടിയുമായി ചാഹാർ, ഷോർട്ട് ബോൾ. അനാവശ്യ തിടുക്കം കാണിക്കാതെ ആ ബോൾ ലീവ് ചെയ്യുന്നു.മൂന്നാം പന്ത് ഒരിക്കൽ കൂടി ഓഫ് സ്റ്റമ്പിന് പുറത്ത് വീണ്ടും റൺസ് കണ്ടെത്താനാകാതെ മെഹന്ദി.നാലാം പന്തിൽ മെഹന്ദി സിംഗിൾ എടുക്കുന്നു. പക്ഷെ വീണ്ടും ട്വിസ്റ്റ്, നോ ബോൾ,ജയിക്കാൻ രണ്ട് റൺ മാത്രം ബാക്കി.മുസ്താഫിസുർ ക്രീസിൽ, അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.
അഞ്ചാം പന്തിൽ മുസ്താഫിസുർ സിംഗിൾ എടുക്കുന്നു. ഓവറിന്റെ അവസാന പന്ത്, ചരിത്ര വിജയത്തിലേക്ക് ഒരു റൺസ് അകലെ മാത്രം ബംഗ്ലാദേശ്.ഓഫ് സ്റ്റമ്പിന് പുറത്തു വന്ന ബൗൾ ഒരിക്കൽ കൂടി കവറിലൂടെ ഒരു സിംഗിൾ കൂടി നേടി ബംഗ്ലാദേശിന് അവരുടെ ചരിത്രവിജയം അദ്ദേഹം സ്വന്തമാക്കി കൊടുത്തിരിക്കുന്നു. ഒടുവിൽ ചരിത്രം വിജയം ആഘോഷിച്ചു ബംഗ്ലാ കടുവകൾ. നാഗനൃത്തം ഇന്ത്യൻ താരങ്ങൾക്ക് മേൽ ചവിട്ടി ഓടി ഒരിക്കൽ കൂടി ബംഗ്ലാദേശ്.നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ഷാകിബിന്റെ മികവിൽ ബംഗ്ലാദേശ് 186 റൺസിന് ഒതുക്കിയിരുന്നു. ഷാക്കിബ് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.73 റൺസ് നേടിയ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോർർ.