ഇന്ത്യയുടെ തോൽവിക്ക് പിറകെ ചൂടായി രോഹിത്. വാഷിംഗ്ടൺ സുന്ദറിന്റെ ഫീൽഡിങ് മിസ്റ്റേക്ക് നേരെയാണ് രോഹിത് കലിപ്പൻ ആയത്. ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച നേരിട്ടുവെങ്കിലും ഒരു വിക്കറ്റിന് കളി കൈപ്പിടിയിൽ ആക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ആയിക്കപ്പെട്ട ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. 187 റണ്ണാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കുവേണ്ടി അഞ്ചാമനായി ഇറങ്ങിയ കെ എൽ രാഹുൽ 70 പന്ത് നേരിട്ട് 73 നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി മറ്റാരും അർദ്ധ സെഞ്ച്വറി നേടിയില്ല. രോഹിത് ശർമ 27ഉം ശ്രേയസ് അയ്യർ 24ഉം വാഷിംഗ്ടൺ സുന്ദർ 11ഉം റൺ നേടി. ഫോമിലുള്ള വിരാട് കോഹ്ലി ഒമ്പത് റൺ നേടി നിൽക്കെ ഷാക്കിബ് അൽ ഹസ്സന്റെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകി പുറത്തായി.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ത്യയുടെ തോൽവിക്ക് നേരെ രൂക്ഷമായ ട്രോളുകളാണ് ഉയരുന്നത്. കളിയിൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം ശക്തമായിരുന്നു എങ്കിലും ബംഗ്ലാദേശും ബാറ്റിംഗ് തകർച്ച നേരിട്ടു. പക്ഷേ മെഹന്തി ഹസൻ മിറാജിന്റെ തകർപ്പൻ ബാറ്റിംഗ് ബംഗ്ലാദേശിന് ഒരു വിക്കറ്റ് വിജയം സമ്മാനിച്ചു. സ്പിന്നിനേയും ഫാസ്റ്റ് ബോളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ബംഗ്ലാദേശിൽ ക്യൂറേറ്റർ ഒരുക്കിയത്. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ അഞ്ച് വിക്കറ്റും ഇബാദത്ത് ഹുസൈൻ നാലു വിക്കറ്റും നേടി. വിക്കറ്റ് കീപ്പറായി ടീമിൽ ഉണ്ടായിരുന്ന റിഷാബ് പന്തിനു പകരം കെഎൽ രാഹുലാണ് വിക്കറ്റിനു പിന്നിൽ ഇന്ത്യക്കായി കീപ് ചെയ്തത്. പന്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് വിമർശനങ്ങൾ നേരിട്ടിരുന്നു. കളിയിൽ വഴിത്തിരിവായത് അവസാന വിക്കറ്റിൽ മുസ്തഫിസുർ റഹ്മാനുമായി ചേർന്ന് മെഹന്തി ഹസൻ പടുത്തുയർത്തിയ പാർട്ണർഷിപ്പ് ആയിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും കുൽദീപ് സെൻ വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.
പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്ത് ഇന്ത്യയുടെ തോൽവിക്ക് കാരണം ബാറ്റിങ്ങിലെ പിഴവാണ് എന്ന് രോഹിത് തുറന്നു സമ്മതിച്ചു. ഇത്തരത്തിലുള്ള പിച്ചുകളിൽ കളിക്കുവാൻ ട്രെയിനിങ് കിട്ടിയ ബാറ്റ്സ്മാന്മാറാണ് ടീമിൽ ഉള്ളത് എന്നും കുറച്ചുകൂടി സൂക്ഷിച്ച് താൻ ഉൾപ്പെടെയുള്ള ബാറ്റ്സ്മാൻമാർ കളിക്കണം ആയിരുന്നു എന്നും രോഹിത് പറഞ്ഞു. ഇന്ത്യ ഇത്തരത്തിലുള്ള പിച്ചുകളിൽ കളിച്ച് ശീലം ഉള്ളതാണ് എന്നും അടുത്ത മത്സരത്തിൽ ഈ കളിയിലെ വീഴ്ച പരിഹരിക്കും എന്നും രോഹിത് പറഞ്ഞു.
നേരത്തെ കെ എൽ രാഹുൽ ക്യാച്ച് വിട്ടുകളഞ്ഞ വീഡിയോ വൈറൽ ആയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വാഷിംഗ്ടൺ സുന്ദറിന് നേരെ രോഹിത് രോഷാകുലനായത്. കളി കൈവിട്ടു പോകാൻ രാഹുൽ വിട്ടുകളഞ്ഞ ക്യാച്ച് കാരണമായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വാഷിംഗ്ടൺ സുന്ദർ ഫീൽഡിൽ അലസനായി നിന്നത്. അലസനായ നിന്ന് തന്റെ ടീം മെയ്റ്റിനു നേരെ ക്യാപ്റ്റൻ രോഹിത് തെറി വിളിക്കാനും മറന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ രോഹിത്തിന്റെ ഈ പ്രവർത്തിക്കുനേരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. തന്റെ ടീമിലെ ഒരു കളിക്കാരനെ നേരെ ചാടി കടിക്കുന്നത്. ഏഷ്യാകപ്പിൽ പാക്കിസ്ഥാൻ കളിക്കാരന്റെ ക്യാച്ച് വിട്ടതിന്റെ പേരിൽ അർഷദീപിന് നേരെയും രോഹിത് ചൂടായിരുന്നു. ആ സമയത്ത് ഈ പ്രവർത്തി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രോഹിത് വാഷിംഗ്ടൺ സുന്ദറിനെ ഫീൽഡിൽ കാണിച്ച അബദ്ധത്തിന്റെ പേരിൽ തെറി വിളിക്കുന്ന വീഡിയോ ദൃശ്യം കാണാം;