ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 42 ഓവറിൽ തന്നെ 186 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യക്കായി കെ എൽ രാഹുൽ 70 പന്തിൽ 73 റൺസ് നേടി. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മറ്റാർക്കും അർദ്ധ സെഞ്ച്വറി കണ്ടെത്താൻ കഴിഞ്ഞില്ല. രോഹിത് ശർമ 27 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 24 റൺസ് നേടി. ഫോമിലുള്ള വിരാട് കോലിക്ക് വെറും 9 നേടാനെ കഴിഞ്ഞുള്ളൂ. ഷാക്കിബിന്റെ പന്തിൽ ദാസ് മിന്നുന്ന ക്യാച്ച് എടുത്താണ് കോലിയെ പുറത്താക്കിയത്.
വാഷിംഗ്ടൺ സുന്ദർ 11 റണ്ണെടുത്തു. ഇന്ത്യയുടെ തോൽവി ബംഗ്ലാദേശിനെതിരെ ആയതിനാൽ കടുത്ത വിമർശനമാണ് നാലു കോണിൽ നിന്നും ഉയരുന്നത്. മെഡിക്കൽ ഉപദേശം കാരണം പുറത്തുപോയ റിഷബ് പന്തിന് പകരക്കാരനെ പ്രഖ്യാപിക്കാത്തതും വിവാദങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം നല്ലതായിരുന്നു എങ്കിലും പിന്നീട് തകർച്ച നേരിട്ടു. കഷ്ടിച്ചാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ജയിച്ചത്. മെഹന്തി ഹസൻ മിറാജിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ഉയർത്തിയ ലക്ഷ്യത്തെ ബംഗ്ലാദേശ് മറികടന്നു. പതിനൊന്നാമതായി ബാറ്റിംഗിന് ഇറങ്ങിയ മുസ്തഫിസുർ റഹ്മാനെ കൂട്ടുപിടിച്ചായിരുന്നു മെഹന്തി ഹസന്റെ ചെറുത്തുനിൽപ്പ്. ബംഗ്ലാദേശ് ഒരു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓൾറൗണ്ടർ മാറായിരുന്നു ഇന്ത്യക്കായി ബാറ്റിങ്ങിന് ഇറങ്ങിയത് എങ്കിലും നാലുപേരും കാര്യമായ റൺസ് നേടിയില്ല. മധ്യനിരയിൽ ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനം ഇന്ത്യയുടെ കൂട്ട തകർച്ചയ്ക്ക് കാരണമായി.
ബംഗ്ലാദേശിനു വേണ്ടി ഷക്കീബ് അൽ ഹസന്റെ ബൗളിംഗ് സ്പെല്ല് ഇന്ത്യൻ ബാറ്റിംഗ് തകർത്തു. ആദ്യ ഓവറിൽ തന്നെ ഷാക്കിബ് രോഹിത്തിന് വീഴ്ത്തി.ഷാക്കിബ് അഞ്ചു വിക്കറ്റും ഇബാദത്ത് നാലു വിക്കറ്റും നേടി. ഇന്ത്യക്കായി വിക്കറ്റ് കീപ്പ് ചെയ്തത് കെ എൽ രാഹുൽ ആയിരുന്നു. നിർണായകനിമിഷത്തിൽ രാഹുൽ വിട്ടുകളഞ്ഞ ഒരു ക്യാച്ച് കളിയുടെ ഗതി മാറ്റുന്നതായിരുന്നു. രാഹുലിന് ഗ്ലൗസ് നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനത്തെ ഇപ്പോൾ സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. ഇടംകയ്യൻ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ ടീമിൽ സ്‌ക്വാഡിൽ ഉള്ളപ്പോഴാണ് കെഎൽ രാഹുലിന് കീപ്പിങ്ങിന് അവസരം ലഭിച്ചത് എന്നത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ഷാർദുൽ ടാക്കൂർ എറിഞ്ഞ 29 ആം ഓവറിൽ ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷഫിക്കർ
റഹീം നേരിട്ട പന്ത് പിച്ച് ചെയ്ത് ഫീൽഡിൽ നിന്ന കോഹ്ലിയുടെ കയ്യിൽ എത്തി. കോലി തമാശരൂപേണ ബോൾ വിക്കറ്റിന് എറിയാൻ ഓങ്ങി. പക്ഷേ എറിഞ്ഞില്ല. ഇതുകണ്ട് സ്ട്രൈക്കിൽ ബാറ്റ് ചെയ്ത മുഷ്ഫിക്കർ കോലിയെ ബോൾ വിക്കറ്റിന് നേരെ എറിയാൻ ക്ഷണിച്ചു. ഏതായാലും ഗ്രൗണ്ടിലെ സൗഹൃദപരമായ ഈ പെരുമാറ്റം എല്ലാവരിലും പുഞ്ചിരി പടർത്തി. മുഷ്ഫിക്കർ വിരാട് കോലിയെ ബോൾ വിക്കറ്റിന് എറിയാൻ ക്ഷണിക്കുന്ന വീഡിയോ കാണാം.