ഈ അടുത്ത കാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ച താരമാണ് റിഷബ്‍ പന്ത്.തുടർച്ചയായ അവസരങ്ങൾ ലഭിച്ചിട്ടും ഫോമിലെത്താൻ പന്തിന് സാധിച്ചിരുന്നില്ല. സഞ്ജു സാംസണെ പോലെയുള്ള മികച്ച താരങ്ങളെ പുറത്ത് ഇരുത്തിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും വീണ്ടും പന്തിന് അവസരം നൽകിയിരുന്നു. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ കഴിഞ്ഞ കുറെ ഇന്നിങ്സുകളായി അദ്ദേഹത്തിന് 20 ൽ കൂടുതൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും ഇപ്പോൾ നടന്നു കൊണ്ടിരുന്ന ബംഗ്ലാദേശ് ഇന്ത്യ ഏകദിന പരമ്പരയിലും പന്ത് തന്നെയായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ.
എന്നാൽ ആദ്യ മത്സരത്തിൽ പന്തിനെ ഒഴിവാക്കിയിരുന്നു. താരത്തിന് പരിക്ക് പറ്റിയതിനലാണ് താരത്തെ ഒഴിവാക്കിയതെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അറിയിച്ചത്.ഏകദിന ടീമിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പന്ത് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇന്ത്യൻ ഉപനായകൻ കൂടിയായ കെ എൽ രാഹുൽ ഒരു വെളുപ്പെടുത്തലായി രംഗത്ത് വന്നിരിക്കുക്കയാണ്. എന്താണ് കെ എൽ രാഹുലിന് പറയാനുള്ളതെന്ന് നമുക്ക് പരിശോധിക്കാം.താൻ ഡ്രസിങ് റൂമിൽ എത്തിയപ്പോൾ പന്തിനെ അവിടെ കണ്ടില്ല.അദ്ദേഹത്തിന്റെ അഭാവത്തെ പറ്റി താൻ അനേഷിച്ചു. പന്തിനെ ഒഴിവാക്കിയത് ആണെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.ഈ ഒരു പ്രസ്താവന ക്രിക്കറ്റ് ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.
പന്ത് സ്വയം പിന്മാറിയതാണെന്ന് പ്രമുഖ ക്രിക്കറ്റ് പേജായ ക്രിക്ക് ബസ് നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട് . എന്തായാലും പന്തിന്റെ അഭാവത്തിൽ കെ എൽ രാഹുൽ തന്നെ വിക്കറ്റ് കീപ്പറായി തുടരനാണ് സാധ്യത.ഇന്നലെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോർർ രാഹുലായിരുന്നു.നിലവിൽ ബംഗ്ലാദേശ് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ മുന്നിലായിരിക്കുകയാണ്. ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി നൽകിയ മെഹന്ദി ഹസന്റെ ക്യാച്ച് രാഹുൽ പാഴാക്കിയിരുന്നു .പരമ്പരയിലെ അടുത്ത മത്സരം മറ്റന്നാൾ ആരംഭിക്കും.