ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ഏകദിനം പുരോഗമിക്കുകയാണ്. ആദ്യ ഏകദിനത്തിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. മെഹന്തി ഹസൻ മിറാസിന്റെ ബാറ്റിംഗ് മികവിൽ ആയിരുന്നു കഴിഞ്ഞ ഏകദിനത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. വാലറ്റക്കാരനായ മുസ്തഫിസുർ റഹ്മാനെ കൂട്ടുപിടിച്ച് ആയിരുന്നു മെഹന്തി ഹസന്റെ ചെറുത്തുനിൽപ്പ്. നിർണായക സമയത്ത് വാഷിംഗ്ടൺ സുന്ദർ കാച്ചിന് പോകാഞ്ഞതും കെ എൽ രാഹുൽ കയ്യിൽ വന്ന ക്യാച്ച് വിട്ടുകളഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. രണ്ടാം ഏകദിനം ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്. 2016 നു ശേഷം ഒരു സീരിസ് പോലും ബംഗ്ലാദേശ് ഹോം ഗ്രൗണ്ടിൽ തോറ്റിട്ടില്ല. കഴിഞ്ഞ കളി ശക്തരായ ഇന്ത്യയെ മലർത്തി അടിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.
കഴിഞ്ഞ കളിയിൽ രാഹുലിനെ വിക്കറ്റ് കീപ്പർ ആക്കി ഇറക്കിയത് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു. ഇഷാൻ കിഷൻ സ്ക്വാഡിൽ ഉണ്ടെന്നിരിക്കുകയായിരുന്നു രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോഗിച്ചത്. രണ്ടാം ഏകദിനത്തിലും രാഹുൽ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങിയത്. ഷഹബാസ് അഹമ്മദിന് പകരം ഇടംകയ്യൻ ബാറ്റ്സ്മാനും ഓൾറൗണ്ടറുമായ അക്സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി.
മിന്നുന്ന ബോളിംഗ് ഫോമിൽ ആയിരുന്നു സൗത്ത് ആഫ്രിക്കെതിരെ കളിച്ച ഏകദിനത്തിൽ അക്സർ പട്ടേൽ. അക്സർ ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ബോളിൽനിരയ്ക്ക് കരുത്തുകൂട്ടും എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ കളിയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത് കുൽദീപ് സെന്നിന് പകരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബോളറായ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തി. ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് കുൽദീപ് സെൻ ഇന്നത്തെ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ബംഗ്ലാദേശ് ബാറ്റിംഗ് നിരക്കെതിരെ ഊരാൻ മാലിക്കിനെ പോലുള്ള അതിവേഗ ബോളറെ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ബോളിംഗ് നിരക്ക് കൂടുതൽ കരുത്ത് പകരും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കളി പഠിക്കുക കാരണം വിട്ടുനിന്ന ബംഗ്ലാദേശി പേസർ ടസ്കിൻ അഹമ്മദ് ഇന്നും കളിക്കുന്നില്ല. തമീം ഇക്ബാലിന്റെ അഭാവത്തിൽ ലിറ്റൺ ദാസ് ആണ് ബംഗ്ലാദേശിനെ നയിക്കുന്നത്.
മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിന്റെ നാലാം പന്ത് അനമുൾ ഹക്ക് രോഹിത്തിന് ക്യാച്ച്നൽകിയെങ്കിലും രോഹിത് ഈ ക്യാച്ച് വിട്ടു കളഞ്ഞു. സെക്കൻഡ് സ്ലിപ്പിൽ ഫീൽഡ് ചെയ്ത രോഹിത്തിന്റെ അടുക്കലേക്ക് ബോൾ എഡ്ജ് ചെയ്ത് പറന്നെത്തുകയായിരുന്നു. റിപ്ലൈയിൽ നിന്നും രോഹിത്തിന്റെ കൈ മുറിഞ്ഞതായി വ്യക്തമായി. ഇതോടെ മുറിഞ്ഞ കയ്യുമായി രോഹിത് കളം വിട്ടു. പകരക്കാരനായി രജത്ത് പട്ടീദാർ ഗ്രൗണ്ടിൽ ഇറങ്ങി. തൊട്ടടുത്ത ബോളിൽ തന്നെ സിറാജ് അനമുൾ ഹക്കിനെ എൽ ബി ഡബ്ല്യു ആക്കി പറഞ്ഞയച്ചു. 11 റണ്ണാണ് 9 പന്ത് നേരിട്ട് അനമുൾ നേടിയത്. രോഹിത് ക്യാച്ച് വിട്ടതിന്റെയും തൊട്ടടുത്ത പന്തിൽ അനമുൾ എൽ ബി ഡബ്ല്യു ആയതിന്റെയും ദൃശ്യങ്ങൾ കാണാം…