വീണ്ടും വീണ്ടും എറിഞ്ഞു കൊല്ലുകയാണോ ഉമ്രാൻ മാലിക്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക താരം ബൗളേർ തന്നെയാണല്ലോ ഉമ്രാൻ മാലിക്.150 കിലോമീറ്റർ മുകളിൽ സ്ഥിരമായി പന്ത് എറിയുന്ന ലോകത്തിലെ ചില അപൂർവ ഫാസ്റ്റ് ബൗളേർമാരിൽ ഒരാളാണ് അദ്ദേഹം. ഇത്തരത്തിൽ ഇന്ത്യയിൽ ജന്മമെടുത്തെ ആദ്യത്തെ ഫാസ്റ്റ് ബൗളേർ .ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 കിലോമീറ്റർ മുകളിൽ സ്ഥിരമായി പന്ത് എറിഞ്ഞ താരത്തെ ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കുക്കായിരുന്നു.അന്താരാഷ്ട്ര തലത്തിലും തന്റെ സ്പീഡ് കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുക തന്നെയാണ് ഉമ്രാൻ.
തന്റെ അരങ്ങേറ്റ മത്സരം മുതൽ അദ്ദേഹം അത് തെളിയിക്കുന്നതാണ്. ഇന്ത്യ ബംഗ്ലാദേശ് രണ്ടാമത്തെ ഏകദിന മത്സരത്തിലും സ്ഥിതി വിത്യസതമല്ല.ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഷാക്കിബ് അൽ ഹസനെ തന്റെ വേഗത കൊണ്ട് പരീക്ഷിക്കുകയാണ് അദ്ദേഹം .ബംഗ്ലാദേശ് ഇന്നിങ്ങിസിന്റെ 12 ആമത്തെ ഓവറിലാണ് സംഭവം.ആദ്യ പന്ത് ഷാക്കിബിന് റൺസ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം പന്തിൽ ഒരു അതിവേഗ ബൗണസർ. എറിഞ്ഞു കൊല്ലലെ എന്ന് ഷാക്കിബ് പറയാതെ പറഞ്ഞു.മൂന്നാമത്തെ പന്തിൽ വീണ്ടും ബൗണസർ. വീണ്ടും നിലതെറ്റി ഷാക്കിബ് ഗ്രൗണ്ടിൽ വീണു. തുടരെ തുടരെ 149 എന്നാ ശരാശരി സ്പീഡിൽ അദ്ദേഹം ആ ഓവർ പൂർത്തിയാക്കി.
അത് കൊണ്ട് അദ്ദേഹം നിർത്തിയില്ല. വീണ്ടും വീണ്ടും അതിവേഗ ഡെലിവറികൾ . ഒടുവിൽ അർഹിച്ചത് പോലെ ഒരു 151 കിലോമീറ്റർ വേഗതയിൽ വന്ന പന്തിൽ ശാന്റോ പവിലിയിനിലേക്ക്. ഈ ഒരു വേഗത തുടർന്നാൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളേർ എന്നാ പേര് തന്റെ പേരിൽ ചേർക്കാൻ ഉമ്രാൻ അധിക നാൾ വേണ്ടി വരില്ല.പരികേറ്റ കുൽദീപ് സെനിന് പകരമാണ് ഇന്ത്യ ഉമ്രാനെ ടീമിലെടുത്തത്.