ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് തകർച്ചയിൽ. 17 ഓവറിൽ പിന്നിട്ടപ്പോൾ ബംഗ്ലാദേശിന്റെ 4 വിക്കറ്റ് നഷ്ട്ടമായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബംഗ്ലാദേശിന്റെ വിശ്വസ്ത ഓൾ റൗണ്ടർ ശാഖിബുൽ ഹസന്റെ വിക്കറ്റാണ് വീണത്.
വാഷിങ്ടൺ സുന്ദറിന്റെ ഡെലിവറിയിൽ സ്ലോഗ് സ്വീപിന് ശ്രമിച്ച ശാഖിബിന് ഷോട്ട് പിഴക്കുകയും പന്ത് എഡ്ജ് ചെയ്ത് ഉയരുകയായിരുന്നു. വിക്കറ്റിന് പിറകിൽ ഉണ്ടായിരുന്ന ധവാൻ ക്യാച്ച് കൈകളിലാക്കി. ക്യാച്ച് ഡ്രോപ്പ് ചെയ്യുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഭദ്രമാക്കി.
ശാഖിബിനെ കൂടാതെ അനാമുൾ ഹഖ് (11), ലിറ്റൻ ദാസ് (7), ഷാന്റോ (21) എന്നിവരുടെ വിക്കറ്റും നഷ്ട്ടമായിട്ടുണ്ട്. ലിറ്റൻ ദാസിനെയും, അനാമുലിനെയും സിറാജ് പുറത്താക്കുകയായിരുന്നു. ഷന്റോയുടെ വിക്കറ്റ് ഉമ്രാൻ മാലിക്കാണ് നേടിയത്. 151കിമി വേഗതയിലുള്ള ഡെലിവറിയിൽ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. 11 റൺസുമായി മുസ്ഫിഖുർ റഹീം ക്രീസിലുണ്ട്. മഹ്മൂദുള്ള പുതുതായി ക്രീസിലെത്തിയിട്ടുണ്ട്.
ആദ്യ മത്സരത്തിൽ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റിങിന് ഇറങ്ങിഉയ ഇന്ത്യ 186 റൺസിൽ ഓൾ ഔട്ട് ആയിരുന്നുവെങ്കിലും ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞത് വിജയ പ്രതീക്ഷകൾ നൽകിയിരുന്നു. ബംഗ്ലാദേശ് 136ൽ നിൽക്കെ 9 വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ അവസാന വിക്കറ്റിൽ ബംഗ്ലേദേശ് 51 റൺസ് നേടി അവിശ്വസനീയ ജയം നേടുകയായിരുന്നു.
വീഡിയോ കാണാം: