വിരാട് കോഹ്ലി ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. താരത്തിന്റെ കളത്തിന്റെ അകത്തെയും പുറത്തെയും പെരുമാറ്റങ്ങൾ ഒരുപാട് കൈയടി നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ ആക്രമണ സ്വഭാവും പ്രശസ്തമാണ്. എന്നാൽ എതിർ ടീമിന്റെ കളിക്കാരെ സഹായിക്കാനും അദ്ദേഹം ഒരിക്കൽ പോലും മറന്നിട്ടില്ല. കഴിഞ്ഞ ഏകദിന ലോകക്കപ്പിൽ സ്റ്റീവ് സ്മിത്തിനെ കൂവിയെ ആരാധകരെ കൊണ്ട് അദ്ദേഹത്തിന് വേണ്ടി കൈയടിക്കാൻ പറഞ്ഞത് ഇത്തരത്തിൽ ഒരു സംഭവമാണ്.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.തുടക്കത്തിലേ പതർച്ചക്ക് ശേഷം ബംഗ്ലാദേശ് നല്ല രീതിയിൽ ബാറ്റ് ചെയ്യുകയാണ്. സിറാജ് എറിഞ്ഞ മത്സരത്തിന്റെ 41 ആം ഓവർ. തകർച്ചയിൽ നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ച മെഹെന്ദി ഫിഫ്റ്റി നേടി മുന്നേറുന്നു.ഓവറിലെ അഞ്ചാം ബൗളിന് മുന്നേ താരം ഡഗ് ഔട്ടിലേക്ക് ചൂടി എന്തോ പറയുന്നു. തന്റെ ബാറ്റിന്റെ ഗ്രിപ് മാറ്റാൻ വേണ്ടിയാണ് ഇത്തരത്തിൽ മെഹെന്ദി താരങ്ങളെ വിളിച്ചത് എന്ന് കണ്ട കോഹ്ലി ഉടനെ ഓടിയെത്തുന്നു.താരത്തിന്റെ ബാറ്റിന്റെ ഗ്രിപ് ഇടാൻ കോഹ്ലി സഹായിക്കുന്നു.
ഇത് കണ്ട ഗാലറിയിൽ കൈയടികൾ നിറയുന്നു.ഒടുവിൽ താരത്തെ സഹായിച്ച ശേഷം ഉടനെ തന്നെ കോഹ്ലി തന്റെ ഫീൽഡിങ് പൊസിഷനിലേക്ക് തിരകെ മടങ്ങുന്നു. തുടക്കത്തിലേ തകർച്ചക്ക് ബംഗ്ലാദേശ് ശക്തമായ തിരിച്ച് വരവ് നടത്തുകയാണ്. മെഹന്ദിക്ക് പുറമെ മുഹമ്മദുള്ളയും ബംഗ്ലാദേശിന് വേണ്ടി ഫിഫ്റ്റി നേടിയിട്ടുണ്ട്.
വീഡിയോ :