ക്രിക്കറ്റിലെ പല നിയമങ്ങളും ഇന്നും പല ക്രിക്കറ്റ് പ്രേമികൾക്കും കൃത്യമായി അറിയില്ല എന്ന് തന്നെ പറയേണ്ടി വരും. പല കാര്യങ്ങളും ഗ്രൗണ്ടിൽ സംഭവിക്കുമ്പോൾ ആണലോ ഇത്തരത്തിലുള്ള നിയമങ്ങൾ ഉണ്ടെന്ന് അറിയുന്നത് തന്നെ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇത്തരത്തിൽ രസകരമായ ഒരു കാര്യം നടന്നു കൊണ്ടിരിക്കുകയാണ്.എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
നോ ബോളുകൾ രണ്ട് തരത്തിലാണ് പൊതുവെ നൽകുക. ഒന്നാമത്തെ തരം ബൗളേർ ബോൾ ചെയ്യുമ്പോൾ ഒരിക്കലും ക്രീസിൽ നിന്നും കാൽ മുന്നോട്ടു വെക്കരുത് എന്ന് നിയമം ലംഘിക്കുമ്പോൾ നൽകുന്നതാണ്. രണ്ടാമത്തെ നോ ബോൾ ബാറ്റസ്മാന്റെ അരക്ക് മുകളിൽ പന്ത് എറിയുമ്പോൾ നൽകുന്നത്. ഇപ്പോൾ വേറെ ഒരു തരത്തിലുള്ള നോ ബോളാണ് ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്.
ഇന്ത്യൻ ഇന്നിങ്സിന്റെ 21 ആമത്തെ ഓവറിലാണ് സംഭവം. മെഹേന്ദി ഹസന്റെ ഓവറിലെ അഞ്ചാം പന്ത് അമ്പയർ നോ ബോൾ വിധിക്കുന്നു. ബോൾ ഒരിക്കൽ പോലും ബാറ്റസ്മാന്റെ അരക്ക് മുകളിൽ പതിച്ചിട്ടുമില്ല, കൂടാതെ ബൗളേർ ക്രീസ് വിട്ട് പുറത്ത് ഇറങ്ങിയിട്ടുമില്ല. ഒടുവിൽ കമന്ററി കാര്യം വ്യക്തമാക്കി. ബൗൾ എറിയുമ്പോൾ ഒരിക്കൽ പോലും സ്റ്റമ്പ് തകരാൻ പാടില്ല. താരം പന്ത് എറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കാൽ കൊണ്ട് നോൺ സ്ട്രൈക്ക് എൻഡ് സ്റ്റമ്പ് തകർന്നിരുന്നു.ഒരു തവണ മാത്രമേ താരം ഈ തെറ്റ് ആവർത്തിക്കുമെന്ന് കരുതിയ ബംഗ്ലാ ആരാധകർക്ക് തെറ്റി. ഒരിക്കൽ കൂടി അതെ രീതിയിൽ തന്നെ നോ ബോൾ. ഒരിക്കൽ കൂടി ഫ്രീഹിറ്റ്. ഇത്തരത്തിൽ ഒരു നോ ബോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതിന് മുന്നേ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.എന്തായാലും നിലവിൽ പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ പൊരുതുകയാണ്.