മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു. ഈ ഒരു വാക്യം ഇന്നത്തെ ദിവസം എന്ത് കൊണ്ടും രോഹിത് ശർമ്മക്ക് യോജിക്കുന്നതാണ്. ബംഗ്ലാദേശിന് എതിരെയുള്ള പരമ്പരയിൽ രണ്ടാം ഏകദിനം നടന്നു കൊണ്ടിരിക്കുകയാണ്.പരമ്പരയിൽ ഒപ്പമെത്താൻ ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ബൗൾ ചെയ്യേണ്ടി വന്നു. മത്സരത്തിലെ രണ്ടാമത്തെ ഓവറിൽ ഒരു ക്യാച്ച് എടുക്കുന്നതിന് ഇടയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് പരിക്ക് ഏൽക്കുന്നു.മുറിഞ്ഞു പൊട്ടി ചോര വന്ന കൈകളുമായി രോഹിത് കളം വിടുന്നു.
കളം വിട്ട രോഹിത് നേരെ പോയത് ബംഗ്ലാദേശിലെ ഒരു ഹോസ്പിറ്റലിലേക്കാണ്. താരം തന്റെ കൈകൾക്ക് സ്കാൻ നടത്തിയ ശേഷം തിരകെ ഡ്രസിങ് റൂമിലെത്തി. രോഹിത്തിന്റെ അഭാവത്തിൽ ഫീൽഡ് ചെയ്ത ഇന്ത്യക്ക് മുന്നിലേക്ക് ബംഗ്ലാദേശ് വെച്ചത് 272 റൺസ് എന്നാ വിജയലക്ഷ്യമാണ്. വിജയം ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പിഴച്ചുവെങ്കിലും അയ്യറും അക്സറും ഇന്ത്യയെ വിജയത്തിലേക്കുമെന്ന് കരുതി. എന്നാൽ ഇന്ത്യക്ക് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി.ഒടുവിൽ 8 ആമത്തെ വിക്കറ്റ് നഷ്ടമാകുമ്പോൾ ദാ വരുന്നു ക്യാപ്റ്റന്റെ റീ എൻട്രി.
റീ എൻട്രിയിൽ വെറുതേയിരിക്കാൻ രോഹിത് ഒരുക്കമായിരുന്നില്ല.എബഡോത്ത് ഹോസ്സൈൻ ഹിറ്റ്മാന്റെ ബാറ്റിംഗ് ചൂട് ശെരിക്കും അറിഞ്ഞു. നേരിട്ട നാല് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും. അതും തന്റെ പ്രിയപ്പെട്ട ഷോട്ട് ആയ പുൾ ഷോട്ട് 93 മീറ്റർ അകലെ പതിക്കുകയായിരുന്നു. ഈ ഓവർ കൊണ്ടും രോഹിത് അടങ്ങിയില്ല. താരം ഇന്ത്യക്ക് വേണ്ടി ആവേശകരമായ വിജയം നേടികൊടുക്കാനുള്ള തിടുക്കത്തിലാണ്.
വീഡിയോ :