പൊരുതി വീണു രോഹിത് ശർമ. ബംഗ്ലാദേശിന് എതിരെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഇന്ത്യക്ക് ഒരു പരമ്പര നഷ്ടം. ആവേശകരമായ അവസാന ഓവറിൽ ഒരിക്കൽ കൂടി ഇന്ത്യ പൊരുതി വീണു. അവസാന ഓവറിൽ എന്തൊക്കെയാണെന്ന് സംഭവിച്ചത് എന്ന് നമുക്ക് പരിശോധിക്കാം.6 പന്തിൽ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് ഒരു വിക്കറ്റും ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 20 റൺസും.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ക്രീസിൽ. ബംഗ്ലാദേശിന് വേണ്ടി പന്ത് എറിയുന്നത് മുസ്താഫിസുർ.ആദ്യ പന്ത് ഡോട്ട് ബോൾ, രോഹിത് സമ്മർദ്ദത്തിൽ.രണ്ടാം പന്ത് ഒരിക്കൽ കൂടി ഓഫ് സ്റ്റമ്പിന് പുറത്ത്. അതിമനോഹരമായ ഇന്ത്യൻ ക്യാപ്റ്റൻ ബോൾ കട്ട് ചെയ്തു ബൗണ്ടറിയിലേക്ക് പറഞ്ഞു അയക്കുന്നു.വീണ്ടും ഒരിക്കൽ കൂടി അതെ ഡെലിവറി അതെ റിസൾട്ട്. ഇനി മൂന്നു പന്തിൽ ജയിക്കാൻ വേണ്ടത് 12 റൺസ്. ഒരിക്കൽ കൂടി രോഹിത്തിന് പിഴക്കുന്നു.ഇനി അവസാന രണ്ട് പന്തിൽ ജയിക്കാൻ വേണ്ടത് 12 റൺസ്.ബൗളേറുടെ തലക്ക് മീതെ രോഹിത് ബൗൾ ഗാലറിയിലെത്തിക്കുന്നു.
അവസാന പന്ത്, ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 6 റൺസ്. നിദഹാസ് ട്രോഫി ഫൈനലിലെ അവസാന ബോൾ പോലെ, പണ്ട് സൗത്തീയെ അതിർത്തി കടത്തിയ പോലെ ഒരിക്കൽ കൂടി ഇന്ത്യൻ ജനതക്ക് കാലം കാലങ്ങൾ പാടി പുകഴ്ത്താൻ ഇന്ത്യക്ക് ഒരു വിജയം രോഹിത് സമ്മാനിക്കുമെന്ന് കരുതിയവർക്ക് തെറ്റി.അവസാന ബോളിലെ ഒരു കിടിലൻ യോർക്കറിൽ രോഹിത്തിന് ഒരിക്കൽ കൂടി പിഴക്കുന്നു. ഇന്ത്യക്ക് തോൽവി.ഒടുവിൽ പരമ്പര നഷ്ടവും. നേരത്തെ ആദ്യ കളിയിലെ ഹീറോ ആയിരുന്ന മെഹേന്ദി ഒരിക്കൽ കൂടി ബാറ്റ് കൊണ്ട് താരമായപ്പോൾ ബംഗ്ലാദേശ് ചരിത്രത്തിൽ രണ്ടാമത്തെ തവണ ഇന്ത്യക്കെതിരെ പരമ്പര സ്വന്തമാക്കി.
ലാസ്റ്റ് ഓവർ വീഡിയോ :