ആ ഓവറിലെ ഒരു ബോൾ രോഹിത്തിന് സ്ട്രൈക്ക് കിട്ടിയിരുന്നെങ്കിൽ??.. പൊരുതി തോറ്റ രോഹിത്തിന് കൂടാതെ ഇപ്പോൾ ചർച്ചയാകുന്നത് മുഹമ്മദ് സിറാജാണ്.താരത്തിന്റെ മികച്ച ബൌളിംഗ് അല്ല ഇപ്പോൾ ഇവിടെ വിഷയം. കഴിഞ്ഞ മത്സരത്തിൽ മികച്ച രീതിയിൽ പന്ത് കൊണ്ട് ബംഗ്ലാദേശിനെ വട്ടം കറക്കിയ സിറാജ് ഈ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്തു ബംഗ്ലാദേശിനെ ജയിപ്പിച്ചു എന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.
മത്സരത്തിന്റെ 48 ആം ഓവറിലാണ് സംഭവം. ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 18 ബോളിൽ 40 റൺസാണ്. മുസ്താഫിസറാണ് ബംഗ്ലാദേശിന് വേണ്ടി ബൗൾ ചെയ്യുന്നത്.സിറാജ് ഇന്ത്യക്ക് വേണ്ടി സ്ട്രൈക്കിൽ.ആദ്യ ബൗളിൽ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച സിറാജിന് ബാറ്റിൽ ബോൾ മുട്ടിക്കാൻ സാധിച്ചില്ല.സ്ട്രൈക്ക് രോഹിത്തിന് എത്രയും വേഗം കൈമാറുന്നത് തന്നെയായിരുന്നു ഉചിതമെങ്കിലും അടുത്ത ബോളും സിറാജ് നഷ്ടമാക്കുന്നു.മൂന്നാമത്തെ ബോളിലും സ്ഥിതി വിത്യാസത്തമല്ല.
നാലാം പന്തിൽ സിറാജ് ഗ്ലോറി ഷോട്ടിന് ശ്രമിക്കുന്നു. ഒരിക്കൽ കൂടി പന്ത് കീപ്പറിന്റെ കൈയിൽ വിശ്രമിക്കുന്നു. വീണ്ടും ഡോട്ട് ബോൾ.അഞ്ചാം ബോളിൽ മുസ്താഫിസുർ ഒരിക്കൽ കൂടി തന്റെ അതിമനോഹരമായ സ്ലോ ബോൾ പുറത്തെടുക്കുന്നു. ഒരിക്കൽ കൂടി സിറാജ് നഷ്ടമാക്കുന്നു.ഒടുവിൽ അവസാന പന്തിൽ സിറാജ് ബാറ്റ് കൊള്ളിക്കുന്നു. താരത്തിന്റെ സിംഗിൾ രോഹിത് വേണ്ടെന്ന് പറയുന്നു.ആ ഓവറിലെ ഒരു പന്ത് എങ്കിലും രോഹിത് നേരിട്ടായിരുന്നേൽ ചിലപ്പോൾ മത്സരഫലം മറ്റൊന്നായി മാറിയേനെ എന്ന് തന്നെ പറയേണ്ടി വരും.മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര നിലവിൽ ബംഗ്ലാദേശ് 2-0 ത്തിന് മുന്നിലെത്തി കഴിഞ്ഞു.
വീഡിയോ :