ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 5 റൺസിന്റെ തോൽവി ഇതോടെ 3 മത്സരങ്ങടങ്ങിയ പരമ്പര 1 മത്സരം ശേഷിക്കെ 2-0 ന് ബംഗ്ലാദേശ് സ്വന്തമാക്കി, മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, അവസാന നിമിഷം വരെ ജയ പരാജയങ്ങൾ മാറി മറഞ്ഞ ആദ്യ മത്സരത്തിൽ പുറത്താകാതെ 39* റൺസുമായി മെഹന്തി ഹസൻ മിറാസ് ആണ് ബംഗ്ലാദേശിനെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ചത്, 136/9 എന്ന നിലയിൽ തോൽവി മുന്നിൽ കണ്ട ബംഗ്ലാദേശിനെ അവസാന വിക്കറ്റിൽ മുസ്താഫിസുർ റഹ്മാനുമൊത്ത് 51 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കിയാണ് മെഹന്തി ഹസൻ വിജയം ഇന്ത്യയിൽ നിന്നും പിടിച്ചെടുത്തത്, രണ്ടാം ഏകദിനത്തിലും ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചതും മെഹന്തി ഹസൻ തന്നെ ആയിരുന്നു.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത് കുൽദീപ് സെന്നിന് പകരം ഉമ്രാൻ മാലിക്കും ഷഹബാസ് അഹമ്മദിന് പകരം അക്സർ പട്ടേലും ഇന്ത്യൻ നിരയിൽ ഇടം നേടി, മറുവശത്ത് ബംഗ്ലാദേശ് നിരയിൽ ഹസൻ മഹമൂദിന് പകരം നാസും അഹമ്മദ് ടീമിൽ എത്തി, ഇന്ത്യൻ ബോളർമാർ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബംഗ്ലാദേശിന്റെ മുൻ നിര തകർന്നു, 69/6 എന്ന നിലയിൽ ആയ ബംഗ്ലാദേശിന് രക്ഷകൻ ആയത് ആദ്യ കളിയിലെ വിജയശില്പി ആയ മെഹന്തി ഹസൻ തന്നെ ആയിരുന്നു, ഏഴാം വിക്കറ്റിൽ മുഹമ്മദുല്ലയുമൊത്ത് 148 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് കരകയറ്റി, ഏകദിന കരിയറിലെ തന്റെ ആദ്യ സെഞ്ച്വറിയുമായി മെഹന്തി ഹസൻ മുന്നിൽ നിന്ന് ജയിച്ചപ്പോൾ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 271/7 എന്ന മികച്ച നിലയിൽ എത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, രോഹിത് ശർമയ്ക്ക് പരിക്കേറ്റതിനാൽ ശിഖർ ധവാനൊനൊപ്പം കോഹ്ലി ആയിരുന്നു ഓപ്പണിങ്ങിൽ ഇറങ്ങിയത്, എന്നാൽ ഇരുവരെയും പെട്ടന്ന് തന്നെ ബംഗ്ലാദേശ് ബോളർമാർ മടക്കി അയച്ചു, ഇടവേളകളിൽ വിക്കറ്റ് വീണതോടെ 69/4 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ടു ഇന്ത്യ, അഞ്ചാം വിക്കറ്റിൽ ശ്രേയസ് അയ്യറും (82) അക്സർ പട്ടേലും (56) ചേർന്ന് 107 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും ബംഗ്ലാദേശ് ഉയർത്തിയ വിജയ ലക്ഷ്യം മറി കടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല, അവസാന ഓവറുകളിൽ പരിക്കേറ്റ കൈയ്യുമായി രോഹിത് ശർമ 51* പൊരുതി നോക്കിയെങ്കിലും 5 റൺസ് അകലെ ഇന്ത്യൻ പോരാട്ടം അവസാനിക്കുകയായിരുന്നു.
മത്സരത്തിലെ നാൽപത്തി മൂന്നാം ഓവറിൽ ഷക്കിബുൾ ഹസ്സനെതിരെ ക്രീസിൽ നിന്ന് സ്റ്റെപ് ഔട്ട് ചെയ്ത് ഷോട്ടിന് ശ്രമിച്ച ശാർദുൾ താക്കൂറിന്റെ ശ്രമം പരാജയപ്പെട്ടു, ക്രീസിൽ നിന്ന് സ്റ്റെപ് ഔട്ട് ചെയ്ത തന്റെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിയ താക്കൂർ അവസാന നിമിഷം ഡിഫെൻസ് ഷോട്ടിന് ശ്രമിച്ചെങ്കിലും ടേൺ ചെയ്ത ബോൾ അപ്പോഴേക്കും വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിയിരുന്നു, 23 പന്തുകൾ നേരിട്ട ശാർദുൾ താക്കൂറിന് 7 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ ;