Categories
Cricket Latest News

മലയാളികൾക്ക് സന്തോഷ വാർത്ത , തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് വരുന്നു ,സഞ്ജു സാംസൺ ടീമിൽ കാണുമോ എന്ന് ആരാധകർ

ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരങ്ങൾ ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. അത് രണ്ടു മത്സരത്തിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ മെഹന്തി ഹസൻ മിറാജിന്റെ ബാറ്റിംഗ് മികവിൽ ആയിരുന്നു ബംഗ്ലാദേശ് ഒരു വിക്കറ്റിന്റെ ജയം കരസ്ഥമാക്കിയത്. രണ്ടാം മത്സരത്തിൽ ആവട്ടെ ബംഗ്ലാദേശ് അഞ്ചു റണ്ണിന്റെ ജയവും സ്വന്തമാക്കി. ഏറെ വിമർശനമാണ് ഇന്ത്യൻ ടീം സെലക്ഷനെതിരെയും ഇന്ത്യയുടെ ടീം പെർഫോമൻസിനെതിരെയും ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പല ആളുകളും ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

അടുത്തവർഷം ഏകദിന ലോകകപ്പ് നടക്കും എന്നിരിക്കെ ഇനിയങ്ങോട്ടുള്ള എല്ലാ ഏകദിന മത്സരവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ക്യാപ്റ്റൻ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രോഹിത് ശർമ കഴിഞ്ഞ മത്സരത്തിൽ കയ്യിൽ പരിക്ക് പറ്റിയ ശേഷം തുന്നിക്കെട്ടിയ കഴിയുമായി ബാറ്റ് ഏന്തിയത് ഏറെ പ്രശംസക്ക് വഴിവെക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ ബാറ്റിംഗ് നിര വേണ്ടത്ര നിലവാരത്തിനൊത്ത് ഉയർന്നിരുന്നില്ല.

സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, കുൽദീവ് യാദവ്, ചഹൽ, ദീപക് ഹൂട തുടങ്ങിയ താരങ്ങൾ ബംഗ്ലാദേശ് പര്യടനത്തിൽ ടീമിനൊപ്പം ഇല്ല. ആദ്യ രണ്ട് ഏകദിന മത്സരത്തിലും ഇന്ത്യയുടെ സീനിയർ താരങ്ങളായ ശിഖർ ധവാൻ, വിരാട് കോലി എന്നിവർക്ക് കാര്യമായി തിളങ്ങാൻ ആയില്ല. ഇനി അങ്ങോട്ട് ഒട്ടേറെ ഏകദിന മത്സരങ്ങൾ ഇന്ത്യ കളിക്കും. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് എത്ര ഏകദിനങ്ങൾ നഷ്ടമാകും എന്നുള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഏതായാലും ഇന്ത്യ ബംഗ്ലാദേശ് അവസാന ഏകദിന മത്സരത്തിൽ രോഹിത് ശർമ കളിക്കുകയില്ല. പകരം കെ എൽ രാഹുൽ ആകും ഇന്ത്യയെ നയിക്കുക. ദീപക് ചാഹറിനും കുൽദീപ് സെന്നിനും അടുത്ത ഏകദിന മത്സരം പരിക്കു കാരണം നഷ്ടമാകുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരങ്ങൾക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശിൽ ടെസ്റ്റ് കളിക്കും. തുടർന്ന് ശ്രീലങ്കക്കെതിരെയുള്ള ഏകദിന മത്സരങ്ങൾ ആകും ഇന്ത്യയുടെ ഷെഡ്യൂൾ പ്രകാരമുള്ള പ്രധാന മത്സരം. ഇന്ത്യ ശ്രീലങ്ക സീരീസിന് തുടക്കമാകുക ജനുവരി മൂന്നാം തീയതിയാണ്. ശ്രീലങ്ക ഇന്ത്യയിൽ മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും. ഇരു ടീമുകൾക്കും ലോകകപ്പിനുള്ള മുന്നോടി എന്നുള്ള നിലയിൽ എല്ലാ മത്സരവും ഏറെ പ്രാധാന്യമുള്ളതാണ്. ലോകകപ്പിനു മുന്നേ ഇന്ത്യയുടെ ടീം ഏതാവണം എന്ന് കൃത്യമായി മനസ്സിലാക്കുവാൻ ഈ ഏകദിന മത്സരങ്ങൾ സഹായിക്കും. ട്വന്റി20 മത്സരങ്ങൾക്ക് സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഹാർദിക് പാണ്ടിയയെ ക്യാപ്റ്റൻ ആക്കി പുതിയ ടീം അണിനിരത്തുമെന്നുള്ള അബ്യൂഹം ഉയർന്നിട്ടുണ്ട്. പുതിയ സെലക്ഷൻ കമ്മിറ്റി ആകും ടീമുകളെ തീരുമാനിക്കുക.

കേരളത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം ഉള്ള വാർത്ത എന്താണ് എന്നാൽ ഇന്ത്യ – ശ്രീലങ്ക പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത് വച്ച് ആവും നടക്കുക. ജനുവരി പതിനഞ്ചാം തീയതിയാണ് ഇന്ത്യയുടെ ഏറ്റവും പുതിയ ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് മത്സരം നടക്കുക. ഏകദിന മത്സരമാകും ഇത് എന്നതിനാൽ ടീമിൽ ആരൊക്കെ ഉണ്ടാവും എന്നുള്ള കാര്യം ആരാധകർ ഉറ്റുനോക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസൺ ടീമിൽ ഉണ്ടാകുമോ എന്ന് അറിയുവാനായി എല്ലാവരും ഒരേപോലെ കാത്തിരിക്കുകയാണ്. വരുംദിവസങ്ങളിൽ തന്നെ സ്ക്വാഡ് അനൗൺസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ടീമിൽ വിക്കറ്റ് കീപ്പറായി ആരെയൊക്കെ ഉൾപ്പെടുത്തുമെന്ന് ഉള്ള കാര്യം ഇതുവരെ വ്യക്തമല്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഫോമിൽ അല്ലാത്ത റിഷബ് പന്തിനെ സഞ്ജുവിന് പകരം ടീമിൽ വീണ്ടും ഉൾപ്പെടുത്തിയാൽ വലിയ രീതിയിലുള്ള ആക്ഷേപം ബിസിസിഐ നേരിടേണ്ടി വന്നേക്കാം. ഇപ്പോൾതന്നെ പലയാളുകളും പല കോണിൽ നിന്നും ഇത് ഇന്ത്യൻ ടീം അല്ല ബി സി സി ഐ യുടെ ടീമാണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങളൊക്കെ നിലവിലുള്ളപ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിൽ തിരുവനന്തപുരം കാരനായ സഞ്ജു സാംസൺ കളിക്കുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും.

Leave a Reply

Your email address will not be published. Required fields are marked *