Categories
Cricket Latest News

സഞ്ജു സാംസൺ അയർലണ്ടിലേക്കോ ; സഞ്ജുവിനെ അയർലണ്ട് ക്രിക്കറ്റ് ടീമിലേക്ക് ക്ഷണിച്ച് അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റ്

ഇന്ത്യൻ ടീം സെലക്ഷൻ എതിരെ വ്യാപക പരാതികളാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. അതിൽ പ്രധാനമായും ആളുകൾ സൂചിപ്പിക്കുന്നത് സഞ്ജു സാംസണെ പോലെ ഒരു കളിക്കാരനെ ടീമിൽ ഉൾപ്പെടുത്തുന്നില്ല എന്നതാണ്. ഫോമിൽ അല്ലാഞ്ഞിട്ടു കൂടി റിഷാബ്‌ പന്തിന് ആവശ്യത്തിന് അധികം അവസരങ്ങളാണ് നൽകുന്നത് എന്നുള്ള പരാതി വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ന്യൂസിലാൻഡ് പര്യടനത്തിൽ സഞ്ജു ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു എങ്കിലും ഒരു കളി മാത്രമാണ് കളിക്കാനായി അവസരം നൽകിയത്. പിന്നീട് സഞ്ജുവിനെ പുറത്തിരുത്തി ഓൾറൗണ്ടറി വേണമെന്ന് പറഞ്ഞ് ദീപക്ക് ഹൂടയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

അപ്പോഴും ആളുകൾ ചോദിച്ച ചോദ്യം എന്താണ് എന്നാൽ ഹോം ഔട്ട് ആയ പന്തിന് പകരം എന്തിനു സഞ്ജുവിനെ പുറത്തിരുത്തി എന്നതായിരുന്നു. ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ തോറ്റിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ബംഗ്ലാദേശ് പരമ്പര നടന്നുകൊണ്ടിരിക്കുമ്പോഴും സഞ്ജു ടീമിനൊപ്പം ഇല്ല. ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര ഇന്ത്യ തോറ്റു നിൽക്കുകയാണ്. കളിച്ച രണ്ടു മത്സരവും ഇന്ത്യ ബംഗ്ലാദേശിനെതിരെ തോൽവി ഏറ്റുവാങ്ങി.

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ കഴിഞ്ഞ ഐപിഎല്ലിൽ മിന്നുന്ന ഫോമിൽ ആയിരുന്നു. മാത്രമല്ല ഏകദിനത്തിൽ സഞ്ജുവിന്റെ ഏവറേജ് 60 നു മുകളിലുമാണ്. പക്ഷേ തുടർച്ചയായ കളികളിൽ ടീമിൽ ഇടം പിടിക്കുവാനായി സഞ്ജുവിന് കഴിയുന്നില്ല. രവിശാസ്ത്രി അഭിപ്രായപ്പെട്ടത് 10 കളി എങ്കിലും തുടർച്ചയായി സഞ്ജുവിന് അവസരം നൽകണമെന്നാണ്. ദിനേശ് കാർത്തിക്, കൃഷ്ണമാചാരി ശ്രീകാന്ത്, അജയ് ജഡേജ, റോബിൻ ഉത്തപ്പാ തുടങ്ങി നിരവധി ആളുകൾ സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് മറ്റൊരു വാർത്തയാണ്. സഞ്ജുവിന് വേണ്ടത്ര അവസരം ലഭിക്കാത്തതിൽ ലോകത്ത് പല കോണിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട വിമർശനം ഉന്നയിച്ചിരിക്കുന്നത് അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റ് ആണ്. സഞ്ജുവിനെ പോലെയുള്ള കഴിവുറ്റ കളിക്കാരനെ എത്രകാലം പുറത്തിരുത്താൻ കഴിയുമെന്നും അയർലണ്ടിന് വേണ്ടി അദ്ദേഹത്തിനെ കളിക്കാൻ ശ്രമിക്കുകയാണ് എന്നും അയർലൻഡ് പ്രസിഡന്റ് പറഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് അഭ്യൂഹം ആണോ സത്യമാണോ എന്നുള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല എങ്കിലും നിരവധി ഓൺലൈൻ പേജുകളിൽ ഈ വാർത്ത ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇവർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അയർലണ്ടിന് ഇപ്പോൾ ഇല്ലാത്തത് ശക്തനായ ഒരു മിഡിൽ ഓർഡർ ബാറ്റ്സ്മാൻ ആണ് എന്നും സഞ്ജു ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരം ആകും എന്നും അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു എന്നതാണ്. മാത്രമല്ല സഞ്ജുവിന് സുഖകരമായി ക്രിക്കറ്റ് കളിക്കുവാനുള്ള എല്ലാ അവസരവും അയർലൻഡിൽ ഉണ്ട് എന്നും സഞ്ജു ഇങ്ങോട്ടേക്ക് വന്നു കഴിഞ്ഞാൽ ഇവിടെ എല്ലാ മത്സരവും കളിച്ച് തങ്ങളുടെ ക്യാപ്റ്റനായി തുടരാം എന്നും അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റ് അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയർലൻഡിൽ വച്ച് നടന്ന ട്വന്റി20 യിൽ അയർലാൻഡിനെതിരെ സഞ്ജു അർദ്ധ സെഞ്ച്വറി നേടിയിരുന്നു.

വരുന്ന ജനുവരി 15ന് ഇന്ത്യ ശ്രീലങ്ക മത്സരം സഞ്ജുവിന്റെ നാടായ തിരുവനന്തപുരത്ത് വച്ച് നടക്കുന്നുണ്ട്. ഈ മത്സരത്തിന്റെ സ്ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ടീമിൽ സഞ്ജു ഉൾപ്പെടുമോ എന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയത്താണ് അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റ് ഇത്തരത്തിലൊരു അഭിപ്രായം പ്രകടനം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഈ വാർത്ത സത്യമാണോ എന്നും സഞ്ജുവിന് ഏതെങ്കിലും വിധത്തിലുള്ള പ്രതികരണം നടത്തിയോ എന്നുള്ള വിവരം ലഭ്യമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ച ആവുകയാണ് സഞ്ജുവിന് ലഭിച്ച അയർലൻഡ് ക്ഷണം. പക്ഷേ വാർത്ത സത്യമായാലും സഞ്ജുവിന് അയർലൻഡിൽ ചെന്ന് ക്രിക്കറ്റ് കളിക്കുക എന്നത് അത്ര എളുപ്പമാകില്ല. ഒത്തിരി കടമ്പകൾ കടക്കേണ്ടതായും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *