ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യം സെക്ഷൻ അവസാനിച്ചപ്പോൾ ശക്തമായ നിലയിൽ പാകിസ്ഥാൻ. അരങ്ങേറ്റകാരൻ അബ്‌റാർ അഹമ്മദിന്റെ ബൗളിങ് മികവിൽ ഇംഗ്ലണ്ടിന്റെ 5 വിക്കറ്റ് വീഴ്ത്തിയിരിക്കുകയാണ്. ലഞ്ചിനായി പിരിഞ്ഞപ്പോൾ ഇംഗ്ലണ്ട് 33 ഓവറിൽ 3ന് 188 എന്ന നിലയിലാണ്.
ഇംഗ്ലണ്ടിന്റെ 5 വിക്കറ്റും വീഴ്ത്തിയത് 24ക്കാരനായ അബ്‌റാറാണ്. ഒമ്പതാം ഓവറിൽ ടെസ്റ്റ് കരിയറിലെ ആദ്യ ഓവർ എറിയാനെത്തിയ അബ്‌റാർ അഞ്ചാം പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി ശ്രദ്ധപിടിച്ചു പറ്റി. 19 റൺസ് നേടിയ സാക് ക്രോളിയെ ബൗൾഡ് ആക്കിയാണ് വിക്കറ്റ് നേടിയത്.
രണ്ടാം വിക്കറ്റിൽ 79 റൺസുമായി മുന്നേറുന്ന ഡകറ്റ് – ഒല്ലി പോപ്പ് കൂട്ടുകെട്ടിനെ തകർത്താണ് അബ്‌റാർ വീണ്ടും രംഗത്തെത്തിയത്. 63 റൺസ് നേടിയ ഡകറ്റാണ് പുറത്തായത്. ശേഷം 8 റൺസ് നേടിയ റൂട്ടിനെ എൽബിഡബ്ല്യൂബിലും 60 റൺസ് നേടിയ ഒല്ലി പോപ്പിനെ ക്യാച്ചിലൂടെയും മടക്കി.
9 റൺസ് നേടിയ ഹാരി ബ്രൂക്കിനെ നവാസിന്റെ കൈകളിൽ എത്തിച്ചാണ് ആദ്യ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ, ഈ നേട്ടം കൈവരിക്കുന്ന 13-ാമത്തെ പാകിസ്ഥാൻ ബൗളറായി അബ്റാർ മാറി. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുള്ട്ടാൻ ഒരു ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. റാവൽപിൻഡിയിൽ നടന്ന ആദ്യ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു.