ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലെ തോൽവിക്ക് കാരണമായി ഓപ്പണിങ് നിരയെ മാറ്റി പരീക്ഷിച്ചാണ് ഇന്ത്യ കളത്തിലേക്ക് ഇറങ്ങിയത്. പരികേറ്റ രോഹിത് ശർമക്ക് പകരം ഇഷാൻ കിഷനാണ് ഇന്ത്യൻ ഓപ്പണിങ് നിരയിലേക്ക് വന്നത്. ഈ ഒരു മാറ്റത്തിൽ നെറ്റിചുളിച്ച ആരാധകർക്ക് മുന്നിലേക്ക് തന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കകയാണ് അദ്ദേഹം.
ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഷാക്കിബ് അൽ ഹസനാണ് ഇന്ന് കിഷന്റെ ബാറ്റിംഗ് ചൂട് നന്നായി അറിഞ്ഞത്.മത്സരത്തിന്റെ 27 ആം ഓവറിൽ ആരാണ് താനെന്ന് ഇന്ത്യൻ പോക്കറ്റ് ഡൈനാമോ ഷാക്കിബിന് കാണിച്ചു കൊടുക്കായിരുന്നു. ഷാക്കിബ് എറിഞ്ഞ ആദ്യ പന്തിൽ തന്റെ പവർ ഉപോയഗിച്ചു അദ്ദേഹം ഫോർ നേടി. കമന്ററി പറയുന്നത് പോലെ ഏകദിന ക്രിക്കറ്റിൽ ഒരു ട്വന്റി ട്വന്റി ഇന്നിങ്സ്. ഓവറിലെ രണ്ടാമത്തെ പന്ത് ഷാക്കിബ് കണ്ടത് ഗാലറിയിലായിരുന്നു. സിക്സർ, മൂന്നാമത്തെ പന്തിൽ ഡബിൾ നേടിയ കിഷൻ നാലാം പന്ത് ഒരിക്കൽ കൂടി ഗാലറിയിലെത്തിച്ചു.അതെ ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഷാക്കിബിനെ കിഷൻ എയറിൽ കയറ്റി.
അത് കൊണ്ട് ഒന്നും കിഷൻ നിർത്തിയില്ല. അഫിഫും മേഹേന്ദിയുമെല്ലാം കിഷന്റെ ബാറ്റിംഗ് ചൂട് നന്നായി അറിഞ്ഞു. നിലവിൽ ഡബിൾ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ് കിഷൻ. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് നാണകേടിൽ നിന്ന് രക്ഷപെടാണമെങ്കിൽ വിജയം അനിവാര്യമാണ്.നിലവിലെ സാഹചര്യത്തിൽ കിഷന്റെ ചുമലിലേറി ഇന്ത്യ ശക്തമായ നിലയിലേക് മുന്നേറുകയാണ്.
4 6 6 വീഡിയോ :