ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ആകെ രണ്ട് ആയദിനങ്ങളും ഇന്ത്യ ബംഗ്ലാദേശിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഈ തോൽവിക്കെതിരെ സമൂഹത്തിലെ എല്ലാ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിനും രണ്ടാം ഏകദിനത്തിൽ അഞ്ച് ആണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. പല മുൻ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിന് എതിരെ രംഗത്ത് എത്തിയിരുന്നു.
രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റിരുന്നു. പഠിക്കാത്ത രോഹിത് ശർമ ബാറ്റിംഗ് ഇറങ്ങിയതും ഇന്ത്യയെ വിജയത്തിനടുത്ത് വരെ നയിച്ചതും സോഷ്യൽ മീഡിയയിൽ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ രോഹിത് ശർമ ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. വിദക്കരുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ രോഹിത് ശർമ ബംഗ്ലാദേശിൽ എതിരെയുള്ള ടെസ്റ്റ് മത്സരത്തിന് ഇറങ്ങണോ വേണ്ടിയോ എന്നുള്ള കാര്യം വ്യക്തമാവുകയുള്ളൂ. ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റനായ കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രാഹുൽ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. പ്രൊഫഷണൽ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ടീമിൽ ഉണ്ടെന്നിരിക്കുകയാണ് കെ എൽ രാഹുലിനെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിക്കെറ്റ് കീപ്പർ ആക്കിയത്.
പ്രമുഖ താരങ്ങളായ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ചാഹൽ, ദീപക് ഹൂട, ഭുവനേശ്വർ കുമാർ എന്നിവർ ബംഗ്ലാദേശ് പര്യടനത്തിൽ ടീമിൽ ഇല്ല. പന്ത് ടീമിൽ ഉൾപ്പെട്ടിരുന്നു എങ്കിലും മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം കാരണം പന്തിനെ ടീമിൽ നിന്നും പുറത്താക്കി എന്നായിരുന്നു ലഭിച്ചിരുന്ന വിവരം. പരിക്കേറ്റ ദീപക് ചാഹറും കുൽദീവ് സെനും മൂന്നാം ഏകദിനത്തിൽ ടീമിനൊപ്പം ഇല്ല.
ഇന്നത്തെ മത്സരത്തിൽ അഭിമാനം സംരക്ഷിക്കാൻ എങ്കിലും ഇന്ത്യക്ക് ജയിച്ചേ തീരൂ. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ഏന്തി കൊണ്ടിരിക്കുകയാണ്. എന്നാൽ മത്സരത്തിനിടെ രസകരമായ ഒരു സംഭവം ഉണ്ടായി. ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ടീമിലുള്ള ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്ന സമയത്ത് ബംഗ്ലാദേശിന്റെ സീനിയർ പ്ലെയർ ഷക്കീബ് അൽ ഹസൻ ക്യാച്ച് എടുത്തതായി അപ്പീൽ ചെയ്തു. ഇത് ഔട്ടാണ് എന്നുള്ള രീതിയിലായിരുന്നു ഷക്കിബ് പെരുമാറിയത്. എന്നാൽ റിപ്ലൈയിലൂടെ ഇത് ഔട്ട് അല്ല എന്ന് വ്യക്തമായി. വിക്കറ്റ് കിട്ടാനായി ഷക്കീബ് ചെയ്ത ചതി എന്നുള്ള പേരിൽ ഈ വീഡിയോ ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഷക്കീബ് അൽ ഹസ്സൻ അപ്പീൽ ചെയ്ത വീഡിയോ കാണാം…