ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യ ബംഗ്ലാദേശിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ തോൽവിക്കെതിരെ സമൂഹത്തിലെ എല്ലാ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിനും രണ്ടാം ഏകദിനത്തിൽ അഞ്ച് ആണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. പല മുൻ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിന് എതിരെ രംഗത്ത് എത്തിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനെ പറ്റി പല ആളുകളും വിമർശനം ഉയർത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റിരുന്നു. പഠിക്കാത്ത രോഹിത് ശർമ ബാറ്റിംഗ് ഇറങ്ങിയതും ഇന്ത്യയെ വിജയത്തിനടുത്ത് വരെ നയിച്ചതും സോഷ്യൽ മീഡിയയിൽ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ രോഹിത് ശർമ ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. വിദക്കരുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ രോഹിത് ശർമ ബംഗ്ലാദേശിൽ എതിരെയുള്ള ടെസ്റ്റ് മത്സരത്തിന് ഇറങ്ങണോ വേണ്ടിയോ എന്നുള്ള കാര്യം വ്യക്തമാവുകയുള്ളൂ. ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റനായ കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രാഹുൽ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. പ്രൊഫഷണൽ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ടീമിൽ ഉണ്ടെന്നിരിക്കുകയാണ് കെ എൽ രാഹുലിനെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിക്കെറ്റ് കീപ്പർ ആക്കിയത്. ഇന്നത്തെ മത്സരത്തിൽ ഇഷാൻ കിഷൻ കളിക്കുന്നുണ്ട്.
ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ശിഖർ ധവാനെ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടുവെങ്കിലും ഇഷാൻ കിഷനും കോലിയും ചേർന്ന് തകർത്തടിച്ചു. ഇഷാൻ കിഷൻ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയും നേടി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അന്താരാഷ്ട്ര തലത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാണ് ഇഷാൻ കിഷൻ. രോഹിത് ശർമ മൂന്നുതവണയും സച്ചിൻ ടെണ്ടുൽക്കർ വീരേന്ദ്ര സവാർ എന്നിവർ ഒരുതവണയും ഇരട്ട സെഞ്ച്വറി ഇതിനു മുന്നേ നേടിയിട്ടുണ്ട്.
ഇഷാൻ കിഷൻ ഇരട്ട സെഞ്ചുറി നേടിയത് മറുഭാഗത്തുനിന്ന് വിരാട് കോലിയും ആഘോഷമാക്കി. വിരാട് കോലി സെഞ്ച്വറി നേടി. ഇഷാൻ കിഷൻ സെഞ്ച്വറി നേടിയതോടെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ലിസ്റ്റിൽ കുമ്മനം അടിച്ച സൗരവ് ഗാംഗുലിയുടെ പേരിൽ ആണ് ഇപ്പോൾ ട്രോളുകൾ നിറയുന്നത്. ഇന്ത്യക്കായി സൗഹൃദം ഇരട്ട സെഞ്ച്വറി തികച്ചിട്ടില്ല എങ്കിലും ഇരട്ട സെഞ്ചുറി തികച്ച ലിസ്റ്റിൽ അബദ്ധത്തിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ പേരും ഇടംപിടിച്ചു. ടെക്നിക്കൽ ടീമിന് പറ്റിയ ഈ അമളിയുടെ വീഡിയോ കാണാം.