ക്രിക്കറ്റ് എന്നും ജന്റിൽമാൻ ഗെയിമാണ്. സുരേഷ് റൈനയാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ജന്റിൽമാൻ താരങ്ങളിൽ ഒരാൾ എന്നത് സംശയം ഇല്ലാത്ത കാര്യമാണലോ. തന്റെ സഹകളിക്കാരുടെ നേട്ടം തന്റെ നേട്ടം പോലെ ആഘോഷിക്കുന്ന വളരെ ചുരുക്കം ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് റൈന. ഇപ്പോൾ റൈനയുടെ അതെ പാത പിന്തുടർന്ന് ഇരിക്കുകയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ വിരാട് കോഹ്ലി. എന്താണ് റൈന ചെയ്ത പ്രവർത്തി എന്നും കോഹ്ലി അതിൽ നിന്ന് എന്താണ് പിന്തുടർന്നത് എന്നും നമുക്ക് പരിശോധിക്കാം.
2015 ലെ ഏകദിന ലോകകപ്പ്. ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വൈരങ്ങളിൽ ഒന്നായ ഇന്ത്യ പാകിസ്ഥാൻ മത്സരം. പതിവ് പോലെ തന്നെ ഇന്ത്യ പാകിസ്ഥാനെ തകർത്തു മുന്നേറുകയാണ്. മത്സരത്തിൽ വിരാട് കോഹ്ലി ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായതും ഇതേ ഇന്നിങ്സിലൂടെയാണ്.അന്ന് 99 റൺസിൽ നിന്ന് കോഹ്ലി 100 ലേക്ക് സിംഗിൾ ഇടുമ്പോൾ അദ്ദേഹത്തിന് മുന്നേ തന്നെ തന്റെ കൈകൾ ആകാശത്തേക്ക് പൊക്കി റൈന ആഘോഷിച്ചിരുന്നു. തന്റെ സ്വന്തം നേട്ടം പോലെ തന്നെയാണ് റൈന അത് ആഘോഷിക്കുന്നത്.
ഇപ്പോൾ ഇതേ പ്രവർത്തി തന്നെ കോഹ്ലി ചെയ്തിരിക്കുക്കയാണ്. ഈ തവണ തനിക്ക് വേണ്ടി അന്ന് സെഞ്ച്വറി ആഘോഷിച്ച റൈനയെ പോലെ കോഹ്ലി ആഘോഷിക്കുകയാണ്.അന്നത്തെ എതിരാളി പാകിസ്ഥാനായിരുന്നുവെങ്കിൽ ഇന്ന് അത് അ ബംഗ്ലാദേശാണ്. അന്ന് ആഘോഷിച്ചത് സെഞ്ച്വറിയാണെങ്കിൽ ഇന്ന് ആഘോഷിച്ചത് ഡബിൾ സെഞ്ച്വറിയുമാണ്.അതെ ഇന്ത്യക്ക് വേണ്ടി ഡബിൾ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി കിഷൻ മാറിയത് ആദ്യം ആഘോഷിച്ചത് സാക്ഷാൽ കോഹ്ലി തന്നെ. അതും വർഷങ്ങൾക്ക് മുന്നെ തനിക്ക് മുന്നേ തന്റെ സെഞ്ച്വറി ആഘോഷിച്ച റൈനയുടെ അതെ സെലിബ്രേഷൻ തന്നെ കടമെടുത്തു കൊണ്ട്.
വീഡിയോ :