ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ശിഖർ ധവാനെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു എങ്കിലും വിരാട് കോലിയും ഇഷാൻ കിഷനും നടത്തിയ ചെറുത്തുനിൽപ്പിൽ ഇന്ത്യ 409 റൺസ് വിജയലക്ഷം ബംഗ്ലാദേശിനു മുമ്പിൽ പടുത്തുയർത്തി. ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി സ്വന്തമാക്കി.
ഇഷാൻ കിഷൻ 131 പന്തുകൾ നേരിട്ട് 210 റൺ നേടി. ഏറെക്കാലമായി ഏകദിനത്തിൽ സെഞ്ച്വറി നേടാതിരുന്ന വിരാട് കോലി ഇന്ന് ത്രസിപ്പിക്കുന്ന സെഞ്ച്വറി നേടി. 91 പന്തുകൾ നേരിട്ട് വിരാട് 113 റൺ നേടി. 27 പന്ത് നേരിട്ട് വാഷിംഗ്ടൺ സുന്ദർ 37 റൺ നേടി. മറ്റാരും ഇന്ത്യക്കായി ബാറ്റിംഗ് മികവിലെത്തിയില്ല എങ്കിലും ഇഷാൻ കിഷന്റെയും വിരാട് കോലിയുടെയും ബാറ്റിംഗ് മികവ് 400 നു മുകളിൽ ഉള്ള ടോട്ടൽ പടുത്തുയർത്താനായി ഇന്ത്യക്ക് സഹായകരമായി.
മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ബംഗ്ലാദേശ് അടിമുടി തകർന്നടിഞ്ഞു. 43 റൺ നേടിയ ഷക്കീബ് അൽ ഹസൻ മാത്രമാണ് കുറച്ചെങ്കിലും ചെറുത്തുനിൽപ്പ് കാണിച്ചത്. ലിറ്റൺ ദാസ് 29ഉം യാസിർ അലി 25ഉം മഹ്മൂദുള്ള 20ഉം റൺസ് നേടി. കൂറ്റൻ സ്കോർ പിന്തുടരുന്ന ബംഗ്ലാദേശിന് വേഗതയിൽ സ്കോർ ചെയ്യുക എന്നത് അനിവാര്യമായിരുന്നു എങ്കിലും അത് കഴിയാഞ്ഞത് തുടരെ തുടരെയുള്ള വിക്കറ്റ് നഷ്ടപ്പെടുന്നതിന് കാരണമായി. ബംഗ്ലാദേശ് 34 ഓവറിൽ 182 റൺ എടുത്ത് ഓൾ ഔട്ടായി. ഇതോടെ കഴിഞ്ഞ രണ്ട് ഏകദിന മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ഈ മത്സരത്തിൽ 227 റണ്ണിന്റെ വിജയം സ്വന്തമാക്കി.
കഴിഞ്ഞ മത്സരങ്ങളിലെ സ്റ്റാർ ബാറ്റ്സ്മാൻ മെഹന്ദി ഹസൻ മിറാസ് ഈ മത്സരത്തിൽ കേവലം മൂന്ന് റൺസ് മാത്രം നേടി പുറത്തായി. ഇന്ത്യക്കായി ഷാർദുൽ ടാക്കൂർ മൂന്നു വിക്കറ്റ് നേടി. രോഹിത് ശർമയ്ക്കും, സച്ചിൻ ടെണ്ടുൽക്കറിനും, വിരേന്ദ്ര സേവാഗിനും ശേഷം ഇരട്ട സെഞ്ച്വറി ഏകദിനത്തിൽ തികയ്ക്കുന്ന ഇന്ത്യൻ താരമായി ഇഷാൻ കിഷൻ മാറി. വളരെ വേഗതയോടെ ആയിരുന്നു ഇഷാൻ കിഷന്റെ ബാറ്റിംഗ്. വിരാട് കോലിയുടെ ക്യാച്ച് തുടക്കത്തിൽ തന്നെ വിട്ടുകളഞ്ഞത് ബംഗ്ലാദേശിന് വിനയായി.
ഏകദിന ക്രിക്കറ്റിൽ ഒരു പുരുഷ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറി എന്നുള്ള റെക്കോർഡ് ഇഷാൻ കിഷൻ ഇന്നത്തെ മത്സരത്തോടെ തന്റെ പേരിൽ എഴുതി. 150 കിലോമീറ്റർ സ്പീഡിൽ ബോൾ ചെയുന്ന ഉമ്രാൻ മാലിക്കിനെ ബംഗ്ലാദേശിന്റെ വാലറ്റ ബാറ്റ്സ്മാൻ ആയ മുസ്തഫിസുർ റഹ്മാൻ തുടരെത്തുടരെ രണ്ട് ബൗണ്ടറികൾ നേടി. പക്ഷേ ഉമ്രാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഫുൾ ലെങ്ത്ത് പന്ത് യോർക്കറിനോട് ചേർന്ന രീതിയിൽ എറിഞ്ഞ് തന്നെ തുടരെ രണ്ടു ബൗണ്ടറികൾ അടിച്ച മുസ്തഫിസുർ റഹ്മാന്റെ വിക്കറ്റ് നേടി. ഉമ്രാൻ മാലിക്കിന്റെ ഈ ബോളിംഗ് പ്രകടനം കാണാം.