ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയം.വലിയ ഒരു നാണക്കേടിൽ നിന്ന് ഇന്ത്യയെ കരകയറ്റി കിഷനും കോഹ്ലിയും. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു.രണ്ട് മാറ്റങ്ങളുമായിയായിയാണ് ഇന്ത്യ ഇറങ്ങിയത്. പരികേറ്റു പുറത്തായ ക്യാപ്റ്റൻ രോഹിത്തിനും ചാഹാറിന് പകരം കിഷനും കുൽദീപും യഥാക്രമം ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു.
ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഒരിക്കൽ പോലും വിചാരിച്ചു കാണില്ല വരാൻ പോകുന്നത് അത്രക്ക് ഭയാനകമായ കാഴ്ചകളായിരിക്കുമെന്ന്.ധവാനെ പെട്ടെന്ന് മടക്കിയ ബംഗ്ലാ ബൗളേർമാരെ കോഹ്ലിയെ കൂട്ടുപിടിച്ചു തലങ്ങും വിലങ്ങും ഇഷാൻ കിഷൻ ഗാലറിയിലേക്കെത്തിക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.അൻപതും നൂറും നൂറ്റിഅമ്പതും അതിവേഗം കടന്ന കിഷൻ ഒടുവിൽ തന്റെ മുൻഗാമികളായ സച്ചിൻ സേവാഗും രോഹിത്തും കീഴടക്കിയ 200 എന്നാ ആ മാന്ത്രിക സഖ്യയും കടന്നു മുന്നേറുകയായിരുന്നു. മത്സരത്തിൽ 210 റൺസാണ് കിഷൻ സ്വന്തമാക്കിയത്.
ഈ ഒരു ഇന്നിങ്സിൽ അനേകം നേട്ടങ്ങളാണ് കിഷൻ സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ ഡബിൾ സെഞ്ച്വറി നേടിയ താരം, ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ബംഗ്ലാദേശിനെതിരെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരം, തന്റെ ആദ്യ ഏകദിന സെഞ്ച്വറി തന്നെ ഡബിൾ സെഞ്ച്വറിയാക്കി മാറ്റുന്ന ആദ്യത്തെ താരം. അങ്ങനെ അങ്ങനെ പോകുന്ന കിഷന്റെ നേട്ടങ്ങൾ.കിഷന്റെയും സെഞ്ച്വറി നേടിയ കോഹ്ലിയുടെയും മികവിൽ ഇന്ത്യ 227 റൺസിന് വിജയിച്ചിരുന്നു.
Match Highlights :