ഈ വർഷത്തെ ആദ്യത്തെ മത്സരത്തിൽ തന്നെ വിജയത്തുടക്കം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ടീം ഇന്ത്യ. ഇന്നലെ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 2 റൺസിന്റെ ആവേശവിജയം നേടുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തപ്പോൾ അവരുടെ മറുപടി 160 റൺസിൽ അവസാനിച്ചു. അരങ്ങേറ്റ മത്സരം കളിച്ച പേസർ ശിവം മാവി 4 വിക്കറ്റ് നേട്ടവുമായി തിളങ്ങി.
ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇഷാൻ നൽകിയത്. രോഹിത് ശർമയുടെയും രാഹുലിന്റെയും അഭാവത്തിൽ ഇന്ത്യക്ക് പുതിയ ഓപ്പണിങ് ജോടിയാണ് ഇഷാൻ കിശാനും ശുഭമൻ ഗില്ലും. ബംഗ്ലാദേശിന് എതിരായ പരമ്പരയിൽ അടുത്തിടെ ഏകദിന ചരിത്രത്തിലെ വേഗമേറിയ ഇരട്ട സെഞ്ചുറി നേടി റെക്കോർഡ് ഇട്ട കിഷൻ അതേ മികവ് ട്വന്റി ട്വന്റി പരമ്പരയിലും തുടരുകയാണ്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദാസുൻ ശനാക ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വാങ്കഡെയിലെ റണ്ണോഴുകുന്ന പിച്ചിൽ രാത്രിയിൽ മഞ്ഞ് പെയ്തുതുടങ്ങുന്നതോടെ രണ്ടാമത് ബോളിങ് ദുഷ്കരമാണ്. അത് മുന്നിൽക്കണ്ട് ടോസ് നേടുന്ന ടീമുകൾ ആദ്യം ബോളിങ് എടുക്കുകയാണ് പതിവ്. ഇന്ത്യൻ നിരയിൽ ഓപ്പണർ ഷുഭ്മാൻ ഗില്ലിനും പേസർ ശിവം മാവിക്കും അരങ്ങേറ്റമത്സരം ലഭിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു വി സാംസനും ടീമിൽ ഇടംനേടി.
മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ 17 റൺസ് എടുത്ത് ഇഷാൻ കിഷൻ നയം വ്യക്തമാക്കി. കസുൻ രജിത എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ഡബിൾ നേടി തുടങ്ങിയ അദ്ദേഹം മൂന്നാം പന്തിൽ ഡീപ് സ്ക്വയർ ലെഗ്ഗിലേക്ക് പടുകൂറ്റൻ സിക്സ് നേടുകയായിരുന്നു. തുടർന്ന് അഞ്ചാം പന്തിൽ ഒരു മനോഹരമായ സ്ട്രൈറ്റ് ഡ്രൈവ് ബൗണ്ടറി. വീണ്ടും ആറാം പന്തിലും ഒരു പുൾ ഷോട്ട് കളിച്ച് ബൗണ്ടറി നേടി താൻ വെടിക്കെട്ട് ഇന്നിങ്സ് കളിക്കാൻ തയ്യാറായി തന്നെയാണ് എത്തിയിരിക്കുന്നത് എന്ന് തെളിയിക്കുകയാണ്. അതും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ കിഷൻ തന്റെ ഹോം ഗ്രൗണ്ടിൽ..
വീഡിയോ :