ഇന്ത്യാ ശ്രീലങ്ക സീരീസിന് മുംബൈ വാങ്കഡേയിൽ തുടക്കമായി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്നത്തെ മത്സരത്തിൽ അർഷ്ദീപ് സിംഗ് കളിക്കുന്നില്ല. ഏകദിന ടീമിൽ ഇന്ന് പ്രഖ്യാപിച്ചത് പ്രകാരം ബുമ്പ്രയെ കൂടി ഉൾപെടുത്തിയെങ്കിലും T20 പരമ്പരയ്ക്കുള്ള ടീമിൽ പരിഗണിച്ചില്ല. പരിക്കേറ്റ ജഡേജയും ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മറ്റു മുതിർന്ന താരങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പരക്കിറങ്ങിയത്.
ഹാർദിക് പാണ്ഡ്യ ആണ് ഇന്ത്യയിലെ നയിക്കുന്നത്. സൂര്യകുമാർ യാദവാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ശുഭ്മാൻ ഗില്ലും ശിവം മാവിയും ഇന്ന് ആദ്യ ട്വന്റി20 മത്സരം കളിക്കാനായി ഇന്ത്യൻ ടീമിൽ ഉണ്ട്. 2014ലുള്ള ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടി എന്നോണം ഇന്ത്യ തയ്യാറെടുപ്പ് തുടങ്ങുകയാണ് ഈ സീരീസിലൂടെ. മുതിർന്ന താരങ്ങൾ ഇനി 20 ടീമിൽ ഇടം പിടിക്കുമോ എന്നുള്ള ചോദ്യവും പല കോണിൽ നിന്നും ഉയർന്നുവരുന്നുണ്ട്.
സഞ്ജു സാംസൺ ഇന്ന് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ ലഭിച്ച അവസരം സഞ്ജുവിന് കൃത്യമായ രീതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞില്ല. ആദ്യം ഒരു അവസരം ലഭിച്ച ഫീൽഡർ ക്യാച്ച് കളഞ്ഞു എങ്കിലും രണ്ടു ബോളുകൾക്കിപ്പുറം ക്യാച്ച് നൽകി സഞ്ജു മടങ്ങി. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ശ്രീലങ്കരായി ഏകദിന ടീമിൽ സഞ്ജു ഇല്ല. അതിനാൽ തന്നെ ഈ ട്വന്റി20 സീരീസിൽ അവസരം മുതലെടുക്കുക എന്നത് സഞ്ജുവിന് നിർണ്ണായകമാണ്.
അഞ്ചു റൺസ് മാത്രമാണ് സഞ്ജുവിന്റെ ഇന്നത്തെ സമ്പാദ്യം. അരങ്ങേറ്റം മത്സരത്തിനായി ഇറങ്ങിയ ഗില്ലും ബാറ്റിംഗിൽ പരാജയപ്പെട്ടു. ആറു പന്തുകളിൽ നിന്നായി അഞ്ചു റൺ സഞ്ജു നേടി. ഡി സിൽവ ആയിരുന്നു സഞ്ജുവിന്റെ വിക്കറ്റ് നേടിയത്. ഡി സിൽവ എറിഞ്ഞ പന്തിൽ അസലങ്ക ക്യാച്ച് വിട്ടു കളഞ്ഞിരുന്നു. പക്ഷേ അനാവശ്യ ഷോട്ടിനു മുതിർന്ന സഞ്ജു അതേ ഓവറിൽ തന്നെ പുറത്താവുകയായിരുന്നു. സഞ്ജു പുറത്തായ ഈ വീഡിയോ ദൃശ്യം കാണാം.