Categories
Cricket Latest News

വൈഡ് വിളിച്ചില്ല , അമ്പയറെ തെറി വിളിച്ചു ഹൂഡ ,നാടകീയ രംഗങ്ങൾ ; വീഡിയോ കാണാം

യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നായകനായും സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റൻ ആയും ഇറങ്ങിയ ഇന്ത്യ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിനൊടുവിൽ 2 റൺസിന്റെ വിജയം നേടിയെടുക്കുകയായിരുന്നു.

ടോപ് ഓർഡർ പരാജയപ്പെട്ട മത്സരത്തിൽ ഓൾറൗണ്ടർമാരായ ദീപക് ഹൂഡയും അക്‌സർ പട്ടേലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. വേർപിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അവസാന 6 ഓവറിൽ നേടിയത് 68 റൺസാണ്. ഹൂഡ 41 ഉം അക്‌സർ 31 ഉം റൺസ് എടുത്തു.

നേരത്തെ ഇന്ത്യയുടെ യുവ ഒപ്പനിംഗ് ജോഡിയായ കിഷനും ഗില്ലും ആദ്യ 2 ഓവറിൽ 26 റൺസ് നേടിയാണ് തുടങ്ങിയത്. എങ്കിലും അരങ്ങേറ്റ മത്സരം കളിക്കുന്ന ഗിൽ 7 റൺസ് മാത്രം എടുത്ത് പുറത്തായി. പിന്നീട് വന്ന സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും യഥാക്രമം 7, 5 എന്നിങ്ങനെ മാത്രം എടുത്ത് പുറത്തായി. എങ്കിലും നായകൻ പാണ്ഡ്യയും കിഷനും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 37 റൺസ് എടുത്ത കിഷനും 29 റൺസ് നേടിയ പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യ വൻ തകർച്ചയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും അക്സറും ഹൂഡയും രക്ഷയ്ക്കെത്തി.

അതിനിടെ ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ ദീപക് ഹൂഡ അമ്പയറെ തെറിവിളിക്കുന്ന സംഭവവും അരങ്ങേറി. കസുൻ രജിത എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ഓഫ് സ്റ്റ്മ്പിന് വെളിയിലൂടെ വന്ന പന്ത് ഹൂഡ ലീവ് ചെയ്യുകയായിരുന്നു. അമ്പയർ മലയാളിയും മുൻ കേരള ക്രിക്കറ്റ് താരവുമായ കെ എൻ അനന്തപത്മനാഭൻ ആയിരുന്നു അപ്പോൾ ബോളിങ് എൻഡിൽ. ഹൂഡ അൽപം വിക്കറ്റിന് അപ്പുറത്തേക്ക് നീങ്ങിനിന്നത് കൊണ്ടാവാം അദ്ദേഹം വൈഡ് വിളിച്ചില്ല. തുടർന്നാണ് ഹിന്ദിയിൽ മോശം ഭാഷയിൽ ഹൂഡ അമ്പയറോട് എന്നോണം എന്തൊക്കെയോ പറഞ്ഞത്. ഓവർ അവസാനിച്ച ശേഷം ഹൂഡ അദ്ദേഹത്തോട് സംസാരിക്കാൻ ചെന്നെങ്കിലും ഒന്നും മിണ്ടാതെ നീങ്ങിപോകുകയായിരുന്നു അമ്പയർ അനന്തപത്മനാഭൻ.

വീഡിയോ :

https://twitter.com/cricket82182592/status/1610293935808872450?t=TwuWE7-FMX4YmNornNTt-g&s=19

Leave a Reply

Your email address will not be published. Required fields are marked *