Categories
Cricket Latest News

155 KMPH ! കളിയുടെ ഗതി മാറ്റിയ ഈ മത്സരത്തിലെ ഏറ്റവും വേഗതയേറിയ ഡെലിവറി,വിക്കറ്റ് വിഡിയോ കാണാം

ടീമിലെ സീനിയർ താരങ്ങൾ പരുക്കേറ്റും അവധിയെടുത്തും പോയതോടെ കിട്ടിയ അവസരങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ട് യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നായകനായും സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റൻ ആയും ഇറങ്ങിയ ഇന്ത്യ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിനൊടുവിൽ 2 റൺസിന്റെ വിജയം നേടിയെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്. ഓപ്പണർ ഇഷാൻ കിഷൻ 37 റൺസ്, നായകൻ ഹാർദിക് പാണ്ഡ്യ 29 റൺസ്, ഓൾറൗണ്ടർമാരായ ദീപക് ഹൂഡ 41* റൺസ്, അക്ഷർ പട്ടേൽ 31* റൺസ് എന്നിങ്ങനെ നേടി ഇന്ത്യക്കായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് 20 ഓവറിൽ 160 റൺസിൽ അവസാനിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിന് അവസരം ലഭിച്ച യുവപേസർ ശിവം മാവി 4 ഓവറിൽ വെറും 22 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ശ്രീലങ്കയെ തകർത്തു. ഹർഷൽ പട്ടേലും ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.

ജമ്മു കാശ്മീരിന്റെ താരമായ ഉമ്രാൻ മാലിക്ക് വേഗമേറിയ പന്തുകൾകൊണ്ട് പ്രസിദ്ധനായ താരമാണ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഇന്ന് എറിഞ്ഞ എല്ലാ പന്തുകളും 140 കിലോമീറ്റർ വേഗത പിന്നിട്ട് പായുകയായിരുന്നു. അതിൽ ഏറ്റവും വേഗതയേറിയ പന്ത് 155 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞതായിരുന്നു. ആ പന്തിൽ, അതുവരെ തകർത്തുകളിച്ച ശ്രീലങ്കൻ നായകനായ ശനാകയെ 45 റൺസിൽ എക്സ്ട്രാ കവറിൽ ചഹലിന്റെ കൈകളിൽ എത്തിച്ചു ഇന്ത്യയെ മത്സരത്തിൽ തിരികെകൊണ്ടുവന്നു. ആകെ എറിഞ്ഞ 4 ഓവറിൽ വെറും 27 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി.

വീഡിയൊ :

Leave a Reply

Your email address will not be published. Required fields are marked *