നിങ്ങൾക്ക് ഒരു ബാറ്ററേ പുറത്താക്കാൻ ഒരു മികച്ച അവസരം ലഭിക്കുകയാണ്. എന്നാൽ നിങ്ങൾ ആ അവസരം പാഴാക്കുന്നു. പിന്നീട് അതെ ബാറ്റർ തന്നെ നിങ്ങളുടെ ടീമിനെ തകർക്കുന്നു. ക്രിക്കറ്റിൽ ഒരുപാട് തവണ കണ്ട പ്രവണതകളിൽ ഒന്നാണ് ഇത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ഒന്നാം ഏകദിനം. മത്സരത്തിലെ 19 മത്തെ ഓവർ. ന്യൂസിലാനണ്ടിന് വേണ്ടി പന്ത് എറിയുന്നത് ബ്രേസ്വെലാണ്. ഇന്ത്യക്ക് വേണ്ടി ക്രീസിൽ ശുഭമാൻ ഗില്ലും.ഗിൽ ഈ സമയം 45 റൺസിലാണ്.ബ്രേസ്വെല്ലിന്റെ ആദ്യ പന്തിൽ നിന്ന് ഗിൽ സ്റ്റെപ് ഔട്ട് ചെയ്യുന്നു. ബാറ്റിൽ തട്ടിയ പന്ത് കീപ്പറും കിവിസ് ക്യാപ്റ്റനായ ലാത്തത്തിന്റെ കയ്യിലേക്ക്.ക്യാച്ച് വിട്ട് കളഞ്ഞ ലാത്താം സ്റ്റമ്പ് ചെയ്യാനുള്ള സുവർണവസരവും പാഴാക്കുന്നു.
നിലവിൽ ഗിൽ സെഞ്ച്വറി നേടി മുന്നേറുകയാണ്. തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറിയാണ് ഗിൽ സ്വന്തമാക്കുന്നത്. മാത്രമല്ല 2021മുതൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഗിൽ മാറി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത്തും ഗില്ലും മികച്ച തുടക്കം നൽകി. എന്നാൽ രോഹിത് പുറത്തായതിന് ശേഷം തുടരെ വിക്കറ്റുകൾ വീണെകിലും ഒരു വശത്തു ഗിൽ ഉറച്ചു നിൽക്കുകയായിരുന്നു.