ഡിസിഷൻ റിവ്യൂ സിസ്റ്റം ക്രിക്കറ്റിൽ വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. ഈ ഡിസിഷൻ റിവ്യൂ സിസ്റ്റം ഏറ്റവും നന്നായി ഉപയോഗിക്കുന്ന ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി തന്നെയാണ് എന്നാ കാര്യത്തിൽ ഒരു ക്രിക്കറ്റ് ആരാധകനും സംശയം ഉണ്ടാകില്ല. ഈ ഒരു കാരണം കൊണ്ടു ഡിസിഷൻ റിവ്യൂ സിസ്റ്റത്തെ ധോണി റിവ്യൂ സിസ്റ്റം എന്നും ക്രിക്കറ്റ് ആരാധകർ വിളികാറുണ്ട്.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ഇത് സാധൂക്കരിക്കുന്ന തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പുതിയ സീസൺ. സീസണിലെ പന്ത്രണ്ടാമത്തെ മത്സരം.ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസ് തമ്മിൽ നടക്കുന്ന എൽ ക്ലാസ്സിക്കോ.ടോസ് നേടിയ ചെന്നൈ നായകൻ ധോണി ബൗളിംഗ് തിരഞ്ഞെടുത്തു.ചെന്നൈ ബൗളേർമാർ സാഹചര്യത്തിന് ഒത്തു ഉയർന്നു.മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ ഏട്ടമാത്തെ ഓവർ, സാന്റ്നറാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്. മുംബൈ ഇന്ത്യൻസിന് വേണ്ടി സൂര്യ കുമാർ യാദവാണ് ബൗൾ ചെയ്യുന്നത്.
ഓവറിലെ രണ്ടാമത്തെ പന്ത്. സൂര്യ കുമാറിന്റെ കാലിന്റെ ഇടയിൽ കൂടി ബൗൾ ചെന്നൈ നായകനും കീപ്പറും കൂടിയായ ധോണിയുടെ കയ്യിൽ.ധോണി അപ്പീൽ ചെയ്യുന്നു. അമ്പയർ വൈഡ് വിളിക്കുന്നു. എന്നാൽ ധോണി ഔട്ടിന് വേണ്ടി റിവ്യൂ കൊടുക്കുന്നു.റിവ്യൂയിൽ കൃത്യമായി സൂര്യകുമാറിന്റെ ഗ്ലോവ്സിൽ പന്ത് തട്ടിയതായി കാണുന്നു. ആരും കേൾക്കാത്തത് കേൾക്കുന്ന ധോണി മാജിക് വീണ്ടും. സൂര്യകുമാർ ഡഗ് ഔട്ടിലേക്ക്.
English കമൻ്ററി വീഡിയോ :