ഏത് ഒരു കായിക ഇനമാണെകിലും ചിരവൈരികളുടെ പോരാട്ടമാകുമ്പോൾ ആവേശം കൂടുതലായിരിക്കും. ഇത്തരം മത്സരങ്ങളിൽ നടത്തുന്ന ചെറിയ തെറ്റുകൾക്ക് പോലും വലിയ വില കൊടുക്കേണ്ടി വരും.മാത്രമല്ല ലഭിക്കുന്ന ഏത് ചെറിയ അവസരങ്ങളും മുതലാക്കാനുവർ വിജയം നേടുകയും ചെയ്യും. ഇന്ത്യൻ പ്രീമിയർ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഇത്തരത്തിൽ ഒരു കാര്യമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ,മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സും ഐ പി എല്ലിലെ എൽ ക്ലാസ്സിക്കോ എന്നറിയപ്പെടുന്ന പോരാട്ടത്തിൽ മത്സരിക്കുകയാണ്.ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ബൌളിംഗ് തിരഞ്ഞെടുത്തു. മുംബൈ നായകൻ രോഹിത് ശർമ പവർപ്ലേ നന്നായി ഉപോയഗിച്ചുവെങ്കിലും ചെന്നൈ സ്പിന്നർമാർ കളി തിരകെ പിടിച്ചു. ഇതിൽ ക്യാമറൺ ഗ്രീനിനെ പുറത്താക്കാൻ ജഡേജ എടുത്ത ക്യാച്ച് എത്രത്തോളം ഒരു മത്സരം തങ്ങളുടേതാക്കി തിരക്കാം എന്നത് മനസിലാക്കി തരുന്ന ഒന്നായിരുന്നു.
മുംബൈ ഇന്ത്യൻസിന്റെ ഇന്നിങ്സിന്റെ ഒൻപതാം ഓവർ, ഓവറിലെ രണ്ടാമത്തെ പന്ത്.ഔട്ട് സൈഡ് ഓഫ് സ്റ്റമ്പിൽ വന്ന പന്ത് അമ്പയറിന് മുകളിലൂടെ ബൗണ്ടറി കടത്താൻ ഗ്രീനിന്റെ ശ്രമം.എന്നാൽ അമ്പയറിന്റെ ദേഹത്തേക്ക് പതിക്കേണ്ട പന്ത് ചാടി കൈപിടിയിൽ ഒതുക്കി ജഡേജ ആഘോഷിക്കുകയാണ്.നേരത്തെ പറഞ്ഞത് പോലെ അർത്ഥ അവസരങ്ങൾ പോലും കൈപിടിയിൽ ഒതുക്കി ചെന്നൈ മത്സരത്തിലേക്ക് തിരകെ വന്നിരിക്കുകയാണ്.4 ഓവർ എറിഞ്ഞ ജഡേജ മൂന്നു വിക്കറ്റും സ്വന്തമാക്കി.
ഫുൾ വീഡിയോ :