Categories
Cricket

സിക്സ് എന്ന് കരുതിയവർക്ക് മുന്നിൽ അവിശ്വസനീയ ക്യാച്ച് എടുത്തു പ്രിട്ടോറിയസും റുതുരാജും :വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ എൽ ക്ലാസ്സിക്കോ എന്ന് അറിയപ്പെടുന്ന പോരാട്ടമായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം പുരോഗമിക്കുകയാണ്. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു.എന്നാൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടികെട്ടിന് കൊണ്ടു പവർപ്ലേ മുംബൈ തങ്ങളുടേതാക്കി മാറ്റി.

പക്ഷെ സ്പിന്നർമാരെ കൊണ്ടു ധോണി കളി ചെന്നൈയുടെ വരുതിയിലാക്കി.ചെന്നൈക്ക് വേണ്ടി ജഡേജ മൂന്നും സാന്റ്നർ രണ്ട് വിക്കറ്റും വീഴ്ത്തി.വാലറ്റം പേസർമാർക്ക്‌ മുന്നിൽ വീണു.32 റൺസ് നേടിയ കിഷനാണ് മുംബൈയുടെ ടോപ് സ്കോർർ. അവസാന ഓവറുകളിൽ ആഞ്ഞു അടിച്ച ടിം ഡേവിഡിന്റെയും ഹൃതിക്കിന്റെയും റൺസ് കൂടിയായപ്പോൾ മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ്. എന്നാൽ ഇപ്പോൾ ചെന്നൈ ഫീൽഡർമാർ എടുത്ത ഒരു ക്യാച്ച് ചർച്ചയാവുകയാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ അരങ്ങേറ്റ താരം മഗാല എറിഞ്ഞ പതിനാറാം ഓവറിലെ അവസാന പന്ത്.മുംബൈക്ക്‌ വേണ്ടി ബാറ്റ് ചെയ്യുന്നത് ട്രിസ്ത്യൻ സ്റ്റബ്ബസാണ്.സ്ട്രൈറ്റ് പൊക്കി ഗാലറിയിലെത്തിക്കാൻ സ്റ്റബ്സ് ശ്രമിക്കുകയാണ്. എന്നാൽ ലോങ്ങ്‌ ഓഫിൽ പ്രേടോരിയസ് ക്യാച്ച് കൈപിടിയിൽ ഒതുക്കുന്നു.എന്നാൽ തന്റെ ബാലൻസ് തെറ്റിയ പ്രേടോരിയസ് നേരെ ബൗണ്ടറിയിലേക്ക്, താരം ബൗൾ മുകളിലേക്ക് എറിയുന്നു. കൃത്യമായി ഇത് കണ്ട് വന്ന ഗെയ്ക്വാദ് ബോൾ കൈപിടിയിൽ ഒതുക്കി.

HD FULL VIDEO :

Leave a Reply

Your email address will not be published. Required fields are marked *