Categories
Cricket

നിക്കോളാസിൻ്റെ ക്യാച്ച് എടുത്തില്ല , അലറി കരഞ്ഞു RCB ആരാധിക ; വൈറലായി വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശത്തോടെ പുരോഗമിക്കുകയാണ്. താരങ്ങൾക്ക് ആവേശം പകരാൻ ഗാലറിയിലെത്തുന്ന ആരാധകർ ഐ പി എല്ലിലെ സ്ഥിരം കാഴ്ചയാണ്. അവർ ടീമിന്റെ വിജയങ്ങളിൽ മതിമറന്നു സന്തോഷിക്കുകയും തോൽവികളിൽ കണ്ണീർ പൊഴിക്കുകയും ചെയ്യും. ഇപ്പോൾ അവസാനിച്ച ലക്കനൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേയർസ് ബാംഗ്ലൂർ മത്സരത്തിലും ഇത്തരത്തിൽ ഒരു കാഴ്ച സംഭവിച്ചിരിക്കുകയാണ്.

213 റൺസ് പിന്തുടരാൻ ഇറങ്ങിയ ലക്ക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി നിക്കോളാസ് പൂരാൻ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.പൂരാന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കൊണ്ട് തന്നെ ബാംഗ്ലൂറിന്റെ കൈകളിൽ നിന്ന് മത്സരം വഴുതി പോവുകയാണ്.ഈ സമയത്താണ് ഡേവിഡ് വില്ലിയുടെ ഓവറിൽ പൂരാൻ പുറത്താക്കാൻ ഒരു അവസരം വില്ലിക്ക്‌ ലഭിച്ചത്. എന്നാൽ വില്ലിക്ക്‌ അവസരം മുതലാക്കാൻ സാധിച്ചില്ല.ഇത് കണ്ട് കൊണ്ട് ഗാലറിയിൽ ഇരുന്ന ഒരു ബാംഗ്ലൂർ ആരാധിക വിഷമത്തോടെ അലറി കരയുന്ന ചിത്രം ഇപ്പോൾ വൈറലാണ്.

നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചലഞ്ചേയർസ് ബാംഗ്ലൂർ തങ്ങളുടെ സ്റ്റാർ മുന്നേറ്റ നിരയുടെ ബാറ്റിംഗ് മികവിലാണ് 212 റൺസ് സ്വന്തമാക്കിയത്. നായകൻ ഡ്യൂ പ്ലസ്സിസും വിരാട് കോഹ്ലിയും ഗ്ലെൻ മാക്സ്വെലും ഫിഫ്റ്റികൾ സ്വന്തമാക്കി.പൂരാനിലൂടെയും സ്റ്റോയിനിസിലൂടെയും ലക്ക്നൗ തിരിച്ചു അടിച്ചു.ഒടുവിൽ ഹർഷൽ പട്ടേലിന്റെ ലാസ്റ്റ് ഓവർ ക്ലാസിക്കിന് ഒടുവിൽ ലക്ക്നൗ സൂപ്പർ ജയന്റ്സ് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *