ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായ പുരോഗമിക്കുകയാണ്. സൺ രൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡഴ്സും തമ്മിലാണ് ഇന്നത്തെ മത്സരം. മോശം ഫോമിലായിരുന്ന സൺ രൈസേഴ്സ് ഹൈദരാബാദിന്റെ യുവ താരം ഹാരി ബ്രൂക്കിന്റെ ഗംഭീര സെഞ്ച്വറിയാണ് ആദ്യ ഇന്നിങ്സിലെ പ്രധാന വിശേഷം.ഈ ഒരു സെഞ്ച്വറിക്ക് ബ്രൂക്ക് ഏറ്റവും കൂടുതൽ നന്ദി പറയുക കൊൽക്കത്ത നൈറ്റ് റൈഡർസ് താരം സുയേഷ് ശർമ്മയോടാണ്.
സൺ രൈസേഴ്സ് ഹൈദരാബാദ് ഇന്നിങ്സിന്റെ ഒൻപതാം ഓവർ. ഹാരി ബ്രൂക്കിനെതിരെ പന്ത് എറിയുകയാണ് കൊൽക്കത്ത നൈറ്റ് റൈഡർസിന്റെ യുവ സ്പിന്നർ സുയേഷ് ശർമ. ആദ്യ പന്തിൽ നിന്നും ഗംഭീര ഫോമിൽ കളിച്ചു കൊണ്ടിരുന്ന ബ്രൂക്ക്സിന് റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.രണ്ട് പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് വന്നു കുത്തിയ പന്ത് ബ്രൂക്ക്സ് നേരെ അടിക്കുന്നു. ബോൾ നേരെ സുയേഷിന്റെ കൈകളിലേക്ക്. എന്നാൽ സുയേഷിന് പന്ത് കൈപിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. ഈ സമയം ബ്രൂക്ക്സ് 45 റൺസ് മാത്രമേ നേടിയിട്ട് ഉണ്ടായിരുന്നുള്ളു.
ഒടുവിൽ ഇന്നിങ്സ് അവസാനിക്കുമ്പോൾ ഹാരി ബ്രൂക്ക്സിന്റെ സമ്പാദ്യം 55 പന്തിൽ 100 റൺസായിരുന്നു.181 പ്രഹരശേഷി ബാറ്റ് വീശിയ ബ്രൂക്ക്സ് 12 ഫോറും മൂന്നു സിക്സും അടിച്ചു കൂട്ടി. ബ്രൂക്ക്സിന് പുറമെ ക്യാപ്റ്റൻ മാർക്രം കൂടി ഫിഫ്റ്റി നേടി. ഒടുവിൽ അവസാന ഓവർകളിലെ അഭിഷേക് ശർമയുടെ വെടികെട്ടു ബാറ്റിംഗ് കൂടിയായപ്പോൾ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ്.