ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പന്ത് എറിയുന്ന താരമാണ് ലോക്കി ഫെർഗുസൺ. പല താരങ്ങളും അദ്ദേഹത്തിന്റെ തീ തുപ്പുന്ന പന്തുകളിൽ കൂടാരം കയറിട്ടുള്ളതാണ്.എന്നാൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായ ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ഹാരി ബ്രൂക്കിന് മുന്നിൽ ഉത്തരങ്ങൾ ഇല്ലാതെയാവുകയാണ് ലോക്കി ഫെർഗസുണ്.കൊൽക്കത്ത നൈറ്റ് റൈഡർസ് സൺ രൈസേഴ്സ് ഹൈദരാബാദ് മത്സരം.
ഹൈദരാബാദ് ഇന്നിങ്സിന്റ 15 മത്തെ ഓവർ എറിയാൻ ലോക്കി ഫെർഗുസൺ വരുകയാണ്.ലെങ്ത് ബോളിൽ വന്ന ആദ്യത്തെ ബോൾ തന്നെ തന്റെ ക്ലാസ്സ് മുഴുവൻ പ്രകടിപ്പിക്കുന്ന ഒരു സ്ട്രൈറ് ലോഫ്റ്റഡ് ഡ്രൈവ്, സിക്സെർ.രണ്ടാമത്തെ പന്ത് സ്കൂപ് ചെയ്യാൻ ശ്രമിക്കുന്നു. പക്ഷെ കീപ്പറിന്റെ കയ്യിൽ ബോൾ വിശ്രമിക്കുന്നു. അമ്പയർ ഔട്ട് വിളിക്കുന്നു.ബ്രൂക്ക്സ് റിവ്യൂ കൊടുക്കുന്നു.താരം നോട്ട് ഔട്ട് ആണെന്ന് തെളിയുന്നു.മൂന്നാമത്തെ പന്ത് ഒരു വൈഡ് യോർക്കർ. പക്ഷെ അതി മനോഹരമായി മിഡ് ഓഫീന് മുകളിലൂടെ താരം ബൗണ്ടറി നേടുന്നു.
നാലാമത്തെ പന്ത്ഒരിക്കൽ കൂടി ലോ ഫുൾ ടോസ്, ഈ തവണ ദീപ് പോയിന്റിലുടെ അടുത്ത ഫോർ. നോ ബോൾ കൂടി വിധിക്കപ്പെട്ടതോടെ ലോക്കിക്ക് തന്റെ ലൈനും ലെങ്തും പൂർണമായി നഷ്ടപെടുന്നു.ഫ്രീ ഹിറ്റ് ആയിരുന്ന അടുത്ത ഷോർട് തേർഡിലൂടെ ബ്രൂക്ക്സ് അടുത്ത ബൗണ്ടറി കണ്ടെത്തുന്നു.അഞ്ചാമത്തെ പന്ത്ഡോട്ട്, അവസാന പന്ത്, ഒരിക്കൽ കൂടി ബൗണ്ടറിയിലേക്ക്.23 റൺസാണ് ഈ ഓവറിൽ ബ്രൂക്ക്സ് സ്വന്തമാക്കിയത്.