ഫാസ്റ്റ് ബൗളേർമാർക്ക് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സൺ രൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡർസ് മത്സരം മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാവും. ആദ്യ ഇന്നിങ്സിൽ ബ്രൂക്ക്സ് ലോക്കി ഫെർഗുസൺ കൊടുത്ത അടി രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ നിതിഷ് റാണ ഉമ്രാൻ മാലിക്കിന് തിരിച്ചു നൽകിയിരിക്കുകയാണ്.28 റൺസാണ് ഉമ്രാൻ മാലിക്കിന്റെ ഓവറിൽ രാണ അടിച്ചു കൂട്ടിയത്.
229 റൺസ് പിന്തുടരാൻ ഇറങ്ങിയ കൊൽക്കത്തക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഒരു മികച്ച ഓവർ കളി തിരിക്കുമെന്ന് അറിയാവുന്ന കൊൽക്കത്ത ക്യാപ്റ്റൻ റാണ ഉമ്രാൻ എറിഞ്ഞ ആറാം ഓവർ ലക്ഷ്യം വെച്ചു.ആദ്യ പന്തിൽ ടോപ് എഡ്ജ് എടുത്തു ഫോർ.144 കിലോമീറ്റർ വേഗതയിൽ വന്ന രണ്ടാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ റാണ പുൾ ചെയ്തു സിക്സർ നേടുന്നു.മൂന്നാമത്തെ പന്ത് വീണ്ടും ബൗണ്ടറി.നാലാമത്തെ പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തുന്നു. ഈ തവണ റാണ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തുന്നു.
അഞ്ചാമത്തെ പന്ത് വീണ്ടും ഒരു ഷോർട്ട് ലെങ്ത്.142 കിലോമീറ്റർ വേഗതയിൽ വന്ന പന്ത് നായകൻ റാണ പുൾ ചെയ്യുന്നു. വീണ്ടും ബൗണ്ടറി.അവസാന പന്തിന് മുന്നേ നായകൻ മാർക്രം തന്റെ ബൗളേറായ ഉമ്രാൻ നിർദ്ദേശങ്ങൾ നൽകുന്നു.ശേഷം 149 കിലോമീറ്റർ വേഗതയിൽ ഉമ്രാൻ തന്റെ ഓവറിന്റെ അവസാന പന്ത് എറിയുന്നു.ഈ തവണ ബാക്വാർഡ് പോയിന്റിന് മുകളിലൂടെ കട്ട് ചെയ്തു നായകൻ റാണ സിക്സ് സ്വന്തമാക്കുന്നു.28 റൺസാണ് ഈ ഓവറിൽ നിതിഷ് റാണ അടിച്ചു എടുത്തത്.