ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഉൾപെടുത്താവുന്ന പേരുകാർ തന്നെയാണ് വിരാട് കോഹ്ലിയും സൗരവ് ഗാംഗുലിയും. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻസിയിൽ നിന്ന് ഇരുവരുടെയും പടിയിറക്കം അത്ര സുഖകരമായിരുന്നില്ല. ഗാംഗുലിക്ക് പരിശീലകൻ ചാപലിൽ നിന്നാണ് പ്രശ്നങ്ങൾ നേരിട്ടത് എങ്കിൽ കോഹ്ലിക്ക് നേരിട്ടത് ആ സമയം ബി സി സി ഐ പ്രസിഡന്റ് ആയിരുന്ന ഗാംഗുലിയിൽ നിന്നായിരുന്നു.
ഗാംഗുലിയും കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ വളരെ രൂക്ഷമാണെന്ന് ഇതിനോടകം തന്നെ പല തവണ തെളിഞ്ഞതാണ്. തന്നെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെയാണ് പുറത്താക്കിയത് എന്ന് പരസ്യമായി തന്നെ വിരാട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാണെന്ന് ഒള്ള തെളിവുകളാണ് പുറത്തേക്ക് വന്നിരിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിലാണ് നാടാകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഗാംഗുലിക്ക് മുന്നേ തന്റെ ആക്രമണ സ്വഭാവങ്ങൾ ഒള്ള ആഘോഷങ്ങൾ കോഹ്ലി ഇതിനോടകം തന്നെ നടത്തിയിരുന്നു.മത്സരം ശേഷം ഇരു താരങ്ങളും കോച്ചിംഗ് സ്റ്റാഫുകളും കൈ കൊടുക്കുകയായിരുന്നു. ഡൽഹിയുടെ ഓരോ സ്റ്റാഫുകൾക്കും താരങ്ങൾക്കും കൈ കൊടുത്ത കോഹ്ലി ഗാംഗുലിക്ക് കൈ കൊടുക്കാതെ മാറുകയായിരുന്നു.മത്സരത്തിൽ ബാംഗ്ലൂർ ഡൽഹിയേ 23 റൺസിന് തോൽപിച്ചു.