Categories
Cricket

ഇന്ത്യൻ താരങ്ങളെ തന്നെ തമ്മിൽ അടിപ്പിടിക്കുന്നു ! ഔട്ട് ആയ ശേഷം ഹൃത്തികിനോട് കൊമ്പ് കോർത്ത് റാണ ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്നത്തെ മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് മുംബൈ ഇന്ത്യൻസിനെയും രാജസ്ഥാൻ റോയൽസ് ഗുജറാത്ത്‌ ടൈറ്റാൻസിനെയും നേരിടും. വൈകുന്നേരം 3:30 ക്ക്‌ ആരംഭിച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെ നേരിടുകയാണ്.

ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരെഞ്ഞെടുക്കകായിരുന്നു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് സൂര്യ കുമാർ യാദവാണ്. ഈ മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത മുംബൈ ഇന്ത്യൻസിന് വേണ്ടി സാക്ഷാൽ സച്ചിൻ ടെൻഡുൽകറിന്റെ മകൻ അർജുൻ ടെൻഡുൽകർ അരങ്ങേറി എന്നതാണ്.എന്നാൽ ഇപ്പോൾ ചർച്ചചെയ്യപെടുന്നത് കൊൽക്കത്ത നായകൻ നിതിഷ് റാണയുടെ ഒരു പ്രവൃത്തിയാണ്.

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് ഇന്നിങ്സിന്റെ ഒൻപതാം ഓവർ. മുംബൈക്ക് വേണ്ടി ഹൃതിക്ക്‌ ഷോകീനാണ് ബൗൾ ചെയ്യുന്നത്. കൊൽക്കത്തക്ക്‌ വേണ്ടി സ്ട്രൈക്കിൽ നായകൻ റാണ.ഹൃതിക് എറിഞ്ഞ ആദ്യ പന്ത് തന്നെ സ്റ്റെപ് ഔട്ട് ചെയ്ത റാണ പൊക്കി അടിക്കുന്നു.എന്നാൽ ലോങ്ങ്‌ ഓഫിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ രമന്ദീപിന്റെ കയ്യിൽ പന്ത് വിശ്രമിക്കുന്നു.തുടർന്ന് ഹൃതിക് റാണയോട് എന്തോ പറയുന്നു.റാണ പ്രകോപിതനാകുന്നു. ഒടുവിൽ മുംബൈ നായകൻ സൂര്യ കുമാർ യാദവും ചവളയും ചേർന്ന് രംഗം ശാന്തമാക്കുന്നു.10 പന്തിൽ വെറും 5 റൺസ് മാത്രമാണ് റാണ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *