Categories
Cricket

ധോണിയാണ് കീപ്പർ എങ്കിൽ ഇത് ചെയ്യാൻ ഒരിക്കലും നോക്കരുത് ,അതിൻ്റെ അവസാനം ഇങ്ങനെ ആയിരിക്കും ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് സൺ രൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലെ പ്രധാന ചർച്ച വിഷയം സാക്ഷാൽ മഹേന്ദ്ര സിങ് ധോണി തന്നെയാണ്. പതിവ് പോലെ തന്നെ അദ്ദേഹത്തിന്റെ കീപ്പിങ് തന്നെയാണ് ഇന്നും ആരാധകരെ സന്തോഷിപ്പിക്കുന്നതും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും തന്റെ കീപ്പിങ് മികവ് തുടരുകയാണ് ധോണി.

സൺ രൈസേഴ്സ് ഹൈദരാബാദിനെതിരെ വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.ഒരു കിടിലൻ സ്റ്റമ്പിങ്ങും ക്യാച്ചും മറ്റൊരു മികച്ച റൺ ഔട്ടും അദ്ദേഹം സ്വന്തമാക്കി. ഇതിൽ അദ്ദേഹം ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്ത് എടുത്ത റൺ ഔട്ട്‌ വിന്റജ് ധോണിയേ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒന്നാണ്.

സൺ രൈസേഴ്സ് ഹൈദരാബാദ് ഇന്നിങ്സിന്റെ ഇരുപതമത്തെ ഓവർ.പാതിരാനായാണ് ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ബൗൾ ബൗൾ ചെയ്യുന്നത്.അവസാന പന്തിൽ ഹൈദരാബാദിന് വേണ്ടി സ്ട്രൈക്ക് ചെയ്യുന്നത് മാർക്കോ ജാൻസണും. അവസാന പന്തിൽ മാർക്കോ ജാൻസണ് ബോൾ ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. മഹേന്ദ്ര സിങ് ധോണിയുടെ കയ്യിലേക്ക് ബോൾ എത്തുന്നു.സിംഗിൾ നേടാനായി സുന്ദർ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ഇതിനോടകം ഓടി തുടങ്ങിയിരുന്നു. എന്നാൽ തന്റെ റൈറ്റ് ഗ്ലോവ് ഊരി ധോണി സ്റ്റമ്പിലേക്ക് ബോൾ എറിയുന്നു. ഡയറക്റ്റ് ഹിറ്റ്‌, സുന്ദർ റൺ ഔട്ട്‌, ഹൈദരാബാദ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസും.

Leave a Reply

Your email address will not be published. Required fields are marked *