കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അവഗണിക്കപ്പെട്ട താരമാണ് സൂര്യ കുമാർ യാദവ്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിലേക്ക് അദ്ദേഹത്തിന് സ്ഥാനമുണ്ടായില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡർസ് വേണ്ടി തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തുവാൻ സൂര്യക്ക് സാധിച്ചരുന്നു.
എന്നാൽ ഒരു മികച്ച ഐ പി എൽ സീസൺ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പക്ഷെ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയതോടെ തന്റെ നല്ല കാലവും തെളിയുകയായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ഗോൾഡൻ ജനറേഷനിലെ ഏറ്റവും മികച്ച ബാറ്റരും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ട്വന്റി ട്വന്റി ബാറ്ററുമാവാൻ ഈ കാലഘട്ടത്തിൽ അയാൾക്ക് സാധിച്ചു.
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ സെഞ്ച്വറികൾ അടിച്ചു കൂട്ടിയപ്പോഴും മുംബൈ ഇന്ത്യൻസിന് വേണ്ടി ഒരു സെഞ്ച്വറി നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമായ ഗുജറാത്ത് ടൈറ്റാൻസിനെതിരെ തന്റെ ആദ്യത്തെ സെഞ്ച്വറി അദ്ദേഹം കുറിച്ചിരിക്കുകയാണ്.49 പന്തിൽ 103 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.210 ബാറ്റിംഗ് പ്രഹരശേഷിയിൽ ബാറ്റ് ചെയ്ത അദ്ദേഹം അടിച്ചു കൂട്ടിയത് ആറു കൂറ്റൻ സിക്സരും 11 ബൗണ്ടറിയുമാണ്. സൂര്യയുടെ മികവിൽ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് സ്വന്തമാക്കി.