ഇന്ത്യൻ പ്രീമിയർ ലീഗ് നാടകീയമായി മുന്നേറുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സ് മത്സരിക്കുന്ന ദിവസം ആവേശത്തിന് ഒട്ടും കുറവ് ഉണ്ടാവില്ല. മാത്രമല്ല താരങ്ങൾ തമ്മിൽ കോർക്കുന്നതും ലക്കനൗ സൂപ്പർ ജയന്റ്സിന്റെ മത്സരത്തിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇപ്പോൾ താരങ്ങൾ തമ്മിൽ അല്ല ആരാധകരും ലക്കനൗ താരങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കുകയാണ്.
സൺ രൈസേഴ്സ് ഹൈദരാബാദ് ആയിട്ടാണ് ഇന്ന് ലക്കനൗ സൂപ്പർ ജയന്റ്സിന്റെ മത്സരം. മത്സരത്തിന്റെ അവസാന ഓവറുകളിൽ സമദിനേതിരെ ലക്കനൗ സൂപ്പർ ജയന്റ്സ് ബൗളേരർ ആവേഷ് ഖാൻ ഒരു നോ ബോൾ എറിയുന്നു. എന്നാൽ ഈ നോ ബോൾ വിളിച്ചതിനെതിരെ ലക്കനൗ റിവ്യൂ പോകുന്നു. പക്ഷെ ബോൾ കൃത്യമായി നോ ബോൾ തന്നെയാണെന്ന് വ്യക്തമായിട്ടും തേർഡ് അമ്പയർ ഫെയർ ഡെലിവറി വിളിക്കുകയാണ്.
തുടർന്ന് രണ്ട് പന്തുകൾക്ക് ശേഷം ഹൈദരാബാദ് ആരാധകർ തടസ്സപെടുത്തുന്നു.ലക്കനൗ ഡഗ് ഔട്ടിലേക്ക് കുപ്പികൾ വലിച്ചു എറിഞ്ഞു. കൂടാതെ കോഹ്ലി കോഹ്ലി എന്ന് ആർപ്പു വിളിക്കുകയും ചെയ്തു.തുടർന്ന് മത്സരം കുറച്ചു നേരം കഴിഞ്ഞു പുനരാരംഭിച്ചു.ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ക്‌ളാസ്സന്റെയും സമദിന്റയും മികവിൽ സൺ രൈസേഴ്സ് ഹൈദരാബാദ് 182 റൺസ് സ്വന്തമാക്കി.29 പന്തിൽ 47 റൺസ് എടുത്ത ക്‌ളാസ്സൻ തന്നെയാണ് ഹൈദരാബാദിന്റെ ടോപ് സ്കോർർ.4 ഓവറിൽ 24 റൺസ് വിട്ട് കൊടുത്തു രണ്ട് വിക്കറ്റ് നേടിയ ക്രുനാലാണ് ലക്കനൗവിന് വേണ്ടി മികച്ച രീതിയിൽ ബൗൾ ചെയ്തത്.