Categories
Uncategorized

കിട്ടിയ കോടികൾക്ക് അല്പമെങ്കിലും നന്ദി കാണിക്കണ്ടെ; ഗ്രീനിന്റെ കന്നി സെഞ്ചുറി.. വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് ഉച്ചകഴിഞ്ഞു നടന്ന നിർണായക മത്സരത്തിൽ, 8 വിക്കറ്റ് വിജയവുമായി 16 പോയിന്റോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ നാലാമതെത്തി. ഇന്ന് രാത്രി നടക്കുന്ന സീസണിലെ അവസാന ലീഗ് മത്സരത്തിൽ, ഗുജറാത്ത് ബംഗളൂരുവിനെ തോൽപ്പിക്കുകയാണെങ്കിൽ മുംബൈയ്ക്ക് പ്ലേഓഫിലേക്ക് മുന്നേറാം. ബംഗളൂരു ജയിക്കുകയാണെങ്കിൽ അവർക്കും 16 പോയിന്റ് ആകുകയും, മികച്ച റൺറേറ്റ് അടിസ്ഥാനത്തിൽ അവർ പ്ലേഓഫിലേക്ക് കടക്കുകയും ചെയ്യും.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. ഓപ്പണർമാരായ വിവ്രാന്ത് ശർമ(69), മായങ്ക് അഗർവാൾ(83) എന്നിവർ നൽകിയ മികച്ച തുടക്കം, പിന്നീട് വന്നവർക്ക് മുതലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവർ 20-30 റൺസ് അധികം നേടിയേനെ. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയലക്ഷ്യം മറികടന്നു. കന്നി ട്വന്റി ട്വന്റി സെഞ്ചുറി നേടിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെയും, അർദ്ധസെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ്മയുടെയും(56) മികവിലായിരുന്നു മുന്നേറ്റം.

47 പന്ത് നേരിട്ട ഗ്രീൻ, 8 വീതം ഫോറും സിക്സും അടക്കമാണ് 100 റൺസ് നേടിയത്. സീസണിൽ സമ്മിശ്ര രീതിയിലുള്ള പ്രകടനങ്ങൾ നടത്തിയ ഗ്രീൻ, ടീമിന് ഏറ്റവും ആവശ്യമായ ഘട്ടത്തിൽ തകർപ്പൻ ഫോമിലേക്ക് എത്തുകയായിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ലേലത്തുകയ്‌ക്കാണ് ഗ്രീൻ മുംബൈ ടീമിലെത്തിയത്. 18.5 കോടിയ്ക്ക്‌ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ സാം കറൻ കഴിഞ്ഞാൽ, പിന്നെ ഏറ്റവും തുക ലഭിച്ചത് 17.5 കോടി നേടിയ ഗ്രീനിന് ആയിരുന്നു. എന്തായാലും അതിനൊത്ത പ്രകടനം ഏറ്റവും നിർണായക മത്സരത്തിൽ കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

https://players.brightcove.net/3588749423001/default_default/index.html?videoId=6327970374112

Leave a Reply

Your email address will not be published. Required fields are marked *